കൊച്ചി: രൂപം മാറ്റി ഫ്രീക്കന്മാരായി സഞ്ചരിച്ച 65 വാഹനങ്ങള്‍ പോലീസിന്റെ ‘ഓപ്പറേഷന് ഫ്രീക്കന്‍’ വലയില്‍. വെള്ളിയാഴ്ച വൈകീട്ട് 5 മുതല്‍ പുലരും വരെ പനമ്പിള്ളി നഗറില്‍ നടത്തിയ പരിശോധനയിലാണ് ഇത്രയെറെ വാഹനങ്ങള്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ പിടിയിലായത്.
രൂപമാറ്റം വരുത്തി കാതടപ്പിക്കുന്ന ശബ്ദങ്ങളും കണ്ണുപൊട്ടിക്കുന്ന ഹെഡ് ലൈറ്റുകളുമായി ചീറിപ്പാഞ്ഞ വാഹനങ്ങള്ളാണ് വലയിലായത്. ഇവര്‍ക്കെതിരേ നടപടി സ്വീകരിച്ചു . പ്രധാന റോഡുകള്‍ക്ക് പുറമെ ഇടവഴികളിലും മോട്ടോര്‍ വാഹന വകുപ്പ് പരിശോധന ശക്തമാക്കിയിരുന്നു.
പരിശോധനയില്‍ നിന്ന് രക്ഷപ്പെടാനായി ഇവിടങ്ങളില്‍ നിര്‍ത്തിയിട്ട വാഹനങ്ങളില്‍ മോട്ടോര്‍ വാഹന വകുപ്പ് നോട്ടീസ് പതിച്ചിട്ടുണ്ട്. ഈ വാഹനങ്ങള്‍, രേഖകള്‍ ഉള്‍പ്പെടെ അടുത്ത ദിവസം കാക്കനാട് ആര്‍ടി ഓഫീസില്‍ ഹാജരാകണം. ഇല്ലെങ്കില്‍ തുടര്‍ നടപടികളുമായി മുന്നോട്ടുപോകുമെന്ന് എറണാകുളം എന്‍ഫോഴ്സ്മെന്റ് ആര്‍ടിഒ കെ മനോജ്കുമാര്‍ പറഞ്ഞു.
ലക്ഷങ്ങള്‍ മുടക്കി മോടി പിടിപ്പിച്ച വാഹനങ്ങളും പരിശോധനയില്‍ പിടിയിലായിട്ടുണ്ട്. കൂടാതെ കൈ കാണിച്ചിട്ട് നിര്‍ത്താതെ പോയ മൂന്ന് വാഹനങ്ങളുടെ ഉടമകളെ തേടി അധികൃതര്‍ വീട്ടിലെത്തി. ഇവര്‍ക്കെതിരെ കേസെടുത്തിട്ടുമുണ്ട്. നഗരത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് പരിശോധന വ്യാപകമാക്കാനാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ തീരുമാനം.