മൈക്രോസോഫ്റ്റിന്റെ ജനപ്രിയ ഓപ്പറേറ്റിങ് സിസ്റ്റം വിന്‍ഡോസ് 7 ഓര്‍മ്മയാവുന്നു. ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിച്ച വിന്‍ഡോസ് 7, 2020 മാര്‍ച്ചോടെ സേവനം അവസാനിപ്പിക്കുമെന്നാണ് മൈക്രോസോഫ്റ്റ് അറിയിച്ചത്. വിന്‍ഡോസ് 7 ന്റെ ഉപഭോക്താക്കളോട് വിന്‍ഡോസ് 10 ലേക്ക് അപ്ഗ്രേഡ് ചെയ്യാന്‍ ആവശ്യപ്പെട്ട് ഇതിനോടകം തന്നെ മൈക്രോസോഫ്റ്റ് സന്ദേശം അയച്ചിട്ടുണ്ട്.
ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിച്ച ഓപ്പറേറ്റിങ് സിസ്റ്റമാണ് 2009 ജൂലൈയില്‍ അവതരിപ്പിച്ച വിന്‍ഡോസ് 7. വര്‍ഷങ്ങളുടെ സേവനത്തിന് ശേഷം വിന്‍ഡോസ് 7 2020 ജനുവരി 14 ഓടെ ഓര്‍മ്മയാവും. മാര്‍ച്ച് 14 ന് ശേഷം സോഫ്റ്റ്വെയര് അപ്ഡേറ്റുകളൊന്നും ലഭിക്കില്ല. മാത്രമല്ല 2020 ജനുവരി 14നു മുമ്പ് ഉപയോക്താക്കള്‍ എല്ലാവരും വിന്‍ഡോസ് 10ലേക്കു മാറണമെന്ന് മൈക്രോസോഫ്റ്റ് നിര്‍ദേശം നല്കുന്നു.
എന്നിരുന്നാലും ലോകത്തെമ്പാടുമായി ലക്ഷക്കണക്കിന് ആളുകളാണ് ഇപ്പോഴും വിന്‍ഡോസ് 7 ഉപയോഗിച്ചുകൊണ്ടിരിക്കുന്നത്. എന്നാല്‍ അപ്ഡേറ്റ് ചെയ്യാതെ വിന്‍ഡോസ് 7 ഉപയോഗിച്ചാല്‍ വൈറസ് ആക്രമണം കൂടി സുരക്ഷാ പ്രശ്നം ഉണ്ടാവുമെന്നാണ് അധികൃതര്‍ നല്കുന്ന മുന്നറിയിപ്പ്.