ന്യൂഡല്‍ഹി; ഡല്‍ഹിയില്‍ പുതിയ തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബിജെപി. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെയും ബിജെപി ഗമണ്മെന്റിന്റെയും നേട്ടങ്ങളും, മുഖ്യമന്ത്രി അരവിങ് കെജ്രിവളിന്റെ ഭരണ പരാജയങ്ങളും എല്‍ഇഡി സ്ക്രീനിലൂടെ പ്രദര്‍ശിപ്പിക്കുന്ന ഡിജിറ്റല്‍ രഥവുമായിട്ടാണ് ബിജെപി രംഗത്ത് വന്നിരിക്കുന്നത്.
ഡല്‍ഹിയിലെ എല്ലാ മണ്ഡലങ്ങളിലും കേന്ദ്ര ഭരണ പ്രദേശത്തും ഡിജിറ്റല്‍ രഥം പ്രചാരണം നടത്തും. എല്‍ഇഡി സ്ക്രീന്‍ കൂടാതെ എല്ലാവര്ക്കും സൗജന്യ വൈഫൈയും ഡിജിറ്റല്‍ രഥത്തില്‍ ഉണ്ടാകുമെന്ന് ഡല്‍ഹി ബിജെപി ഐടി സെല്‍ ചുമതലയുള്ള നീലാകാന്ത് ബക്ഷി പറഞ്ഞു.
‘സൗജന്യ വൈഫൈ തരുന്നതില്‍ കെജ്രിവാള് പരാജയപ്പെട്ടു’ ഇതാണ് വൈഫൈയുടെ പാസ് വേഡ് എന്നും നീലാകാന്ത് കൂട്ടിച്ചേര്‍ത്തു. നരേന്ദ്ര മോഡിയുടെ ഭരണ നേട്ടങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കാന്‍ സൗജന്യ വൈഫൈ ഉപയോഗിക്കാമെന്ന് നീലാകാന്ത് പറഞ്ഞു.
ഒരേ സമയത്ത് 200 പേര്‍ക്ക് ഒന്നിച്ച് വൈഫൈ ഉപയോഗിക്കാന്‍ കഴിയുമെന്ന് നീലാകാന്ത് വ്യക്തമാക്കി. ഏപ്രില്‍ ഒന്നുമുതല്‍ ഡിജിറ്റല്‍ രഥം പ്രചാരണം ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.