മലയാള സിനിമയിലെ യുവതാരം ഫഹദ് ഫാസിലിനൊപ്പം സായ് പല്ലവി ഒന്നിക്കുന്നു. അതിരന് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലാണ് ഫഹദും സായ് പല്ലവിയും ആദ്യമായി ഒന്നിക്കുന്നത്. അതിരന്റെ ലൊക്കേഷന്‍ ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. ഈ ചിത്രങ്ങള്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ ജനശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്.
ചിത്രങ്ങള്‍ കണ്ട ആരാധകര്‍ ക്യൂട്ട് ജോഡി എന്നാണ് ഫഹദ്-സായ് പല്ലവി ജോഡികളെ വിശേഷിപ്പിക്കുന്നത്. തികച്ചും വ്യത്യസ്തമായ ഗെറ്റപ്പിലായിരിക്കും ഫഹദ് ഫാസില്‍ ചിത്രത്തിലെത്തുക. വിവേകിന്റെ സംവിധാന മികവില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ കുല്‍ക്കര്‍ണി, പ്രകാശ് രാജ്, രഞ്ജി പണിക്കര്‍ തുടങ്ങിയവരും അണിനിരക്കുന്നുണ്ട്.
വിവേകിന്റേത് തന്നെയാണ് ചിത്രത്തിന്റെ കഥയും. പിഎഫ് മാത്യൂസാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സെഞ്ച്വറി ഇന്‍വെസ്റ്റ്മെന്റ് ആണ് അതിരന്റെ നിര്‍മ്മാണം. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലും അതിരന് ഒരുക്കുന്നുണ്ട്. ഏപ്രിലില്‍ ചിത്രം തിയറ്ററുകളിലെത്തും.