സിബി1000ആര് പ്ലസ് മോഡല്‍ ഹോണ്ടയുടെ ആഡംബര സൂപ്പര്‍ ബൈക്കാണ്. ഇതിന്റെ ലിമിറ്റഡ് എഡീഷന് പുറത്തിറക്കി. ആദ്യ ഘട്ടത്തില്‍ ആഗോള നിരത്തില്‍ മാത്രമെത്തിയിട്ടുള്ള ഈ വാഹനം വൈകാതെ ഇന്ത്യയിലുമെത്തും എന്നാണ് റിപ്പോര്‍ട്ട്. 350 യൂണിറ്റ് മാത്രമാണ് ലിമിറ്റഡ് എഡീഷനില്‍ എത്തുന്നത്.
നിര്‍മ്മിക്കുന്ന 350 ബൈക്കുകളില്‍ കുറച്ച് എണ്ണം ഇന്ത്യയിലേക്കും എത്തിക്കുമെന്നാണ് കമ്പനി അറിയിച്ചിട്ടുള്ളത്. ഏപ്രില്‍ മാസത്തോടെ വാഹനം എത്തിയേക്കും എന്നാണ് സൂചന. നിര്‍മ്മിക്കുന്ന 350 യൂണിറ്റിലും പ്രൊഡക്ഷന്‍ സീരിയല്‍ നമ്പര്‍ പെട്രോള്‍ ടാങ്കില്‍ പതിപ്പിക്കുമെന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചിട്ടുണ്ട്.
ഈ ബൈക്ക് നിറത്തില്‍ മാത്രം മാറ്റം വരുത്തിയാണ് എത്തിക്കുന്നത്. നീല, ചുവപ്പ്, വെള്ള നിറങ്ങളിലുള്ള ഗ്രാഫിക്സാണ് പെട്രോള്‍ ടാങ്കിലും ബാക്ക് സീറ്റ് കൗളിലും നല്‍കിയിട്ടുള്ളത്. ഈ നിറത്തില്‍ തന്നെയുള്ള ഫ്ലൈ സ്ക്രീനും ഇതില്‍ ഒരുക്കും.
ഇതില്‍ നല്‍കിയിട്ടുള്ളത് കാര്‍ബണ്‍ ഫൈബറില്‍ തീര്‍ത്തിരിക്കുന്ന ഡ്യുവല്‍ എക്സ്ഹോസ്റ്റ് പൈപ്പും റേഡിയേറ്റര്‍ ഗ്രില്ലുമാണ്. പെയിന്റ് സ്കീമിന് പുറമെ, സിബി1000ആര് പ്ലസിനെ കൂടുതല്‍ സ്റ്റൈലിഷാക്കുന്നതിനായുള്ള മാറ്റങ്ങളും ഇതിലുണ്ടാവും.
എന്നാല്‍ മെക്കാനിക്കലായി യാതൊരു മാറ്റവും ഈ വാഹനത്തില്‍ വരുത്തിയിട്ടില്ല. 998 സിസി ഇന്‍ലൈന്‍ ഫോര്‍ സിലിണ്ടര്‍ എന്‍ജിനാണ് സിബി1000ആര് പ്ലസിലുള്ളത്. ഈ എന്ജിന് 141 ബിഎച്ച്പി പവറും 104 എന്‍എം ടോര്‍ക്കുമേകുന്നതാണ്.
ട്രാന്സ്മിഷന് 6 സ്പീഡാണ്. ഇതിലെ പ്രധാന ഫീച്ചേഴ്സ് റൈഡിങ്ങ് മോഡ് സെലക്റ്റ് സിസ്റ്റം, ഫുള്‍ കളര്‍ ടിഎഫ്ടി ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ആക്സിലറേഷനില്‍ കൂടുതല്‍ സുരക്ഷ നല്കുന്ന വീലി കണ്ട്രോള് സിസ്റ്റം എന്നിവയാണ്.