ന്യൂഡല്‍ഹി: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഗൗതം ഗംഭീര്‍ ബിജെപിയില്‍ ചേര്‍ന്നു. ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദിന്റെയും അരുണ്‍ ജെയ്റ്റിലുടെയും സാന്നിധ്യത്തിലാണ് അംഗത്വം സ്വീകരിച്ചത്.ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഗംഭീര്‍ ന്യൂഡല്‍ഹി മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായെക്കും.
നേരത്തെ ന്യൂഡല്‍ഹിയില്‍ നിന്ന് ഗംഭീര്‍ മത്സരിച്ചെക്കുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. സിറ്റിങ് എംപി മീനാക്ഷി ലേഖിയെ മാറ്റി ഗംഭീറിനെ മത്സരിപ്പിച്ചേക്കുമെന്നായിരുന്നു റിപ്പോര്‍ട്ട്. പിന്നാലെയാണ് ഗംഭീര്‍ ബിജെപി അംഗത്വം സ്വീകരിച്ചത്.
2014 ലില്‍ അമൃത്സറില് കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റിലിക്ക് വേണ്ടി പ്രചാരണത്തില്‍ ഗംഭീര്‍ സജീവമായിരുന്നു. ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ശേഷം രാഷ്ട്രീയ വിഷയങ്ങളില്‍ അടക്കം സോഷ്യല്‍ മീഡിയയില്‍ മൃദു ബിജെപി നിലപാടുകളുമായി ഗംഭീര്‍ രംഗത്തുണ്ട്.