ഏറെ പുതുമകളുമായി ഇന്ത്യന്‍ വാഹനവിപണിയിലേക്ക് പ്രവേശിച്ച മാരുതിയുടെ വിത്താര ബ്രെസയ്ക്ക് നല്ല സ്വീകരണമാണ് ലഭിച്ചത്. എതിരാളികള്‍ മാറി മാറി എത്തി വെല്ലുവിളി ഉയര്‍ത്തിയെങ്കിലും അതൊന്നും ബ്രെസയെ തെല്ലു പോലും ബാധിച്ചിട്ടില്ല. ഇപ്പോഴിതാ വാഹനപ്രേമികളെ കൂടുതല്‍ ആകര്‍ഷിക്കാനായി പുറംമോടിയിലും അകത്തളത്തും അല്പം മാറ്റങ്ങള്‍ വരുത്താന്‍ ഒരുങ്ങുകയാണ് ബ്രെസ.
രൂപമാറ്റം വരുത്തിയ റേഡിയേറ്റര്‍ ഗ്രില്ല്, മസ്കുലര്‍ ലുക്ക് നല്‍കിയിട്ടുള്ള മുന്നിലേയും പിന്നിലേയും ബമ്പറുകള്‍, എല്‍ഇഡി പ്രൊജക്ഷന് ഹെഡ്ലാമ്പ്, ഡിആര്‍എല്‍, പുതിയ ടെയില്‍ ഗേറ്റ് എന്നിവയായിരിക്കും പുതിയ ബ്രെസയിലെ എക്സ്റ്റീരിയറിലെ പുതുമകള്‍.
പുത്തന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഫാബ്രിക് ഫിനീഷിലുള്ള പുത്തന്‍ സീറ്റുകള്‍ എന്നിവയായിരിക്കും ഇന്റീരിയറിലെ പ്രധാനമായ മാറ്റങ്ങള്‍. പുറംമോടിയിലെ മാറ്റങ്ങള്‍ക്കൊപ്പം എന്‍ജിനിലും കൂടുതല്‍ കരുത്ത് പകര്‍ന്നാണ് പുത്തന്‍ ബ്രെസയുടെ വരവ്.
1.3 ലിറ്റര്‍ ബൂസ്റ്റര്‍ ജെറ്റ് എന്ജിന് പകരം മാരുതി വികസിപ്പിച്ച 1.5 ലിറ്റര്‍ എന്‍ജിനായിരിക്കും പുതിയ ബ്രെസയ്ക്ക് കരുത്ത് പകരുക. ഇത് 94 ബിഎച്ച്പി പവറും 225 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കും. ആറ് സ്പീഡ് മാനുവല്‍ ട്രാന്സ്മിഷന് ഒരുക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ തന്നെ പുതിയ ബ്രെസയെ നിരത്തില്‍ പ്രതീക്ഷിക്കാമെന്നാണ് കമ്പനി നല്കുന്ന സൂചന.