പെന്‍സില്‍വാനിയ: ചികിത്സയ്ക്കെത്തിയ 31 കുട്ടികളെ ലൈംഗികചൂഷണം നടത്തിയ കേസില്‍ എഴുപത്തിയൊന്നുകാരനായ മുന്‍ പീഡിയാട്രീഷ്യന്‍ 79 വര്‍ഷം തടവ്. ഡോ.ജോണി ബാര്‍ട്ടോ(71) ആണ് ശിക്ഷിക്കപ്പെട്ടത്. എട്ടുമുതല്‍ 12 വയസ് വരെയുള്ള ആണ്‍കുട്ടികളും പെണ്‍കുട്ടികളുമായിരുന്നു ഇയാളുടെ ഇരകള്‍. ഒരു പിഞ്ചുകുട്ടിയും ബാര്‍ട്ടോയുടെ പീഡനത്തിന് ഇരയാക്കപ്പെട്ടു. പതിറ്റാണ്ടുകള്‍ പഴക്കമുള്ള കേസുകളും കൂട്ടത്തിലുണ്ട്. ബാര്‍ട്ടോയുടെ ഭാര്യയും ഇയാള്‍ക്കെതിരെ മൊഴി നല്‍കിയിരുന്നു.