ഷെയ്ന് നിഗം നായകനായി എത്തുന്ന പുതിയ ചിത്രം ഇഷ്കിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. ദിലീപ് തന്റെ ഫേയ്സ് ബുക്കിലൂടെയാണ് പോസ്റ്റര്‍ പുറത്ത വിട്ടത്. നവാഗതനായ അനുരാജ് മനോഹറാണ് ഇഷ്ക് സംവിധാനം ചെയ്തിരിക്കുന്നത്.
പൃഥ്വിരാജ് നായകനായ എസ്രയിലൂടെ ശ്രദ്ധേയയായ ആന്‍ ശീതളാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്.
ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടത് മമ്മൂട്ടിയായിരുന്നു.
രതീഷ് രവിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ക്യാമറ അന്‍സര്‍ ഷായും എഡിറ്റിംഗ് കിരണ്‍ ദാസും നിര്‍വഹിച്ചിരിക്കുന്നു. ഷാന്‍ റഹ്മാനാണ് സംഗീതം. ഇഫോര്‍ എന്റര്ടൈന്മെന്റും എവിഎ പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.