ന്യൂഡല്‍ഹി: തൃശ്ശൂരില്‍ തുഷാര്‍ വെള്ളാപ്പള്ളി തന്നെ മത്സരിക്കും. നാളെ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്നണ് സൂചന. തൃശ്ശൂരടക്കം ബിഡിജെഎസിന് അഞ്ചു സീറ്റുകള്‍ നല്‍കാനാണ് തീരുമാനം.
തൃശ്ശൂര്‍, വയനാട്, ഇടുക്കി, മാവേലിക്കര, ആലത്തൂര്‍ എന്നിവയാണ് എന്‍ഡിഎ മുന്നണിയില്‍ ബിഡിജെഎസിന് നല്‍കിയിരിക്കുന്നത്. കോട്ടയം സീറ്റ് കേരള കോണ്‍ഗ്രസ് പിസി തോമസ് വിഭാഗത്തിനാണ്. പിസി തോമസ് തന്നെ ഇവിടെ നിന്ന് മത്സരിക്കും.
ബാക്കി 14 സീറ്റുകളില്‍ ബിജെപിയാകും മത്സരിക്കുക. ബിജെപി സ്ഥാനാര്‍ത്ഥികളെ നാളെ പ്രഖ്യാപിക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് പിഎസ്ശ്രീധരന്‍ പിള്ള
വ്യക്തമാക്കി. സ്ഥാനാര്‍ത്ഥി നിര്‍ണയം പൂര്‍ത്തിയായെന്നും അദ്ദേഹം പറഞ്ഞു.
ഇടുക്കിയില്‍ ബിജു കൃഷ്ണന്, മാവേലിക്കരയില്‍ താഴവ സഹദേവന്, ആലത്തൂരില്‍ ടിവി ബാബു, വയനാട്ടില്‍ പൈലി വത്ത്യാട്ട് എന്നിവര്‍ ബിഡിജെഎസ് സ്ഥാനാര്‍ഥികളാകുമെന്നാണ് കരുതുന്നത്.