ഇന്ത്യയില്‍ വിവാദമായി തീര്‍ന്ന സര്‍ഫ് എക്സല്‍ പരസ്യത്തിന്റെ മോഡലില്‍ ‘സച്ചിന്’ സിനിമയുടെ പോസ്റ്റര്‍ പുറത്തിറങ്ങി. ഹോളിയുടെ പശ്ചാത്തലത്തില്‍ ഒരുക്കിയ പരസ്യം സംഘപരിവാര്‍ കേന്ദ്രങ്ങളില്‍ ഏറെ അസ്വസ്ഥതയുണ്ടാക്കിയിരുന്നു. ഉത്പന്നം ഇന്ത്യയില്‍ ബഹിഷ്കരിക്കാന്‍ ആഹ്വാനം ചെയ്തതോടെ പരസ്യം വൈറലായി. സംഘപരിവാറിന്റെ കാഴ്ചപ്പാടിനെതിരെയും പരസ്യത്തെ അനുകൂലിച്ചും നിരവധി പേരാണ് സമൂഹമാധ്യമങ്ങളിലൂടെ രംഗത്തെത്തിയത്.
സര്‍ഫ് എക്സല്‍ മോഡലില്‍ ഒരുക്കിയ ‘സച്ചിന്റെ’ സെക്കന്റ് ലുക്ക് പോസ്റ്റര്‍ രമേഷ് പിഷാരടിയാണ് പുറത്തിറക്കിയത്. സൗഹൃദത്തിന്റെ കഥയുമായാണ് ചിത്രമെത്തുന്നതെന്നാണ് പോസ്റ്റര്‍ നല്കുന്ന സൂചന. ക്രിക്കറ്റിന്റെ പശ്ചാതലത്തിലുള്ള ചിത്രം ഹാസ്യത്തില്‍ പൊതിഞ്ഞാണ് ഒരുക്കിയിരിക്കുന്നത്.
സന്തോഷ് നായരാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ ധ്യാന്‍ ശ്രീനിവാസാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. രേഷ്മ രാജനാണ് ധ്യാനിന്റെ നായികയായെത്തുന്നത്. അജു വര്‍ഗീസ്, ഹരീഷ് കണാരന്, രമേഷ് പിഷാരടി, മാല പാര്‍വതി, മണിയന്‍പിള്ള രാജു, രഞ്ജി പണിക്കര്‍ എന്നിവരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.