പനാജി; മുഖ്യമന്ത്രി മനോഹര്‍ പരീക്കരുടെ മരണത്തെ തുടര്‍ന്ന് ഗോവയിലുണ്ടായ രാഷ്ട്രീയ പ്രതിസന്ധി അവസാനിക്കുന്നു. പുതിയ മുഖ്യമന്ത്രി ആരാകുമെന്ന കാര്യത്തില്‍ ധാരണയായി. ഗോവാ അസംബ്ലി സ്പീക്കര്‍ പ്രമോദ് സാവന്ദ് അടുത്ത മുഖ്യമന്ത്രി ആകുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ വിനയ് ടെന്ഡുല്കര് പറഞ്ഞു.
ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ, കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി, ബിജെപി സംസ്ഥാന അധ്യക്ഷന്‍ വിനയ് ടെന്ഡുല്കര് തുടങ്ങിയവര്‍ പ്രമോദ് സാവന്തുമായി നടത്തിയ ചര്‍ച്ചക്കു ശേഷമാണ് തീരുമാനമായത്. ഔദ്യോഗിക പ്രഖ്യാപനം ഉടനെ ഉണ്ടാകും.
ക്യാന്‍സറിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന മനോഹര്‍ പരീക്കര്‍ ഇന്നലെയാണ് മരിച്ചത്. മനോഹര്‍ പരീക്കര്‍ ചികിത്സയിലായിരിക്കേ സംസ്ഥാനത്ത് ഭരണ സ്തംഭനമാണെന്ന് ആരോപിച്ച് കോണ്‍ഗ്രസ് രംഗത്ത് വന്നിരുന്നു. ബിജെപിക്ക് പാര്‍ലമെന്റില്‍ ഭൂരിപക്ഷം കുറഞ്ഞെന്നും മന്ത്രിസഭ രൂപീകരിക്കാന്‍ അനുവദിക്കണം എന്നുമായിരുന്നു കോണ്‍ഗ്രസ് ആവശ്യപ്പെട്ടത്.
മനോഹര്‍ പരീക്കര്‍ മരിച്ചതിന് പിന്നാലെ ഈ ആവശ്യം കോണ്‍ഗ്രസ് ശക്തമാക്കിയിരുന്നു. കോണ്‍ഗ്രസാണ് ഏറ്റവും വലിയ ഒറ്റകക്ഷി. അതിനാല്‍ മന്ത്രിസഭ രൂപീകരിക്കാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് ചന്ദ്രകാന്ത് കാവ്ലേകര് ഗവര്‍ണറെ സമീപിച്ചിരുന്നു.
കോണ്‍ഗ്രസ് അവകാശ വാദം ഉന്നയിക്കുന്നതിനൊപ്പം പരീക്കരുടെ പിന്‍ഗാമിയെ കണ്ടുപിടിക്കാന്‍ ബിജെപിക്ക് കഴിയാതെ വന്നതോടും കൂടിയാണ് ഗോവയില്‍ രാഷ്ട്രീയ പ്രതിസന്ധി ആരംഭിച്ചത്.