സോഷ്യല്‍ മീഡിയയെ ഇളക്കിമറിച്ച് മെഗാതാരം മമ്മൂട്ടിയുടെ ‘പതിനെട്ടാംപടി’ ലുക്ക്. മുടി നീട്ടി വളര്‍ത്തി അതിരപ്പള്ളി വെള്ളച്ചാട്ടത്തിന്റെ പശ്ചാത്തലത്തിലുള്ള മെഗാസ്റ്റാറിന്റെ മാസ് ലുക്കില്‍ മമ്മൂട്ടി ആരാധകര്‍ മാത്രമല്ല മലയാളികള്‍ എല്ലാവരും മയങ്ങി വീണിരിക്കുകയാണ്. താരത്തിന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ട ലുക്ക് ട്രോളുകളിലും തരംഗമാവുകയാണ്. ആഗസ്റ്റ് സിനിമാസിന്റെ ബാനറില്‍ ശങ്കര്‍ രാമകൃഷ്ണന് ഒരുക്കുന്ന ആക്ഷന്‍ ചിത്രമാണ് പതിനെട്ടാം പടി. ചിത്രത്തില്‍ ഗസ്റ്റ് റോളിലാണ് മമ്മൂട്ടി എത്തുന്നത്.