25 ദിവസങ്ങളിലായി ആരാധകര്‍ ആവേശത്തോടെ കാത്തിരുന്ന ലൂസിഫറിലെ അവസാനത്തെ കാരക്ടര്‍ പോസ്റ്റര്‍ പുറത്തിറങ്ങി. സ്റ്റീഫന്‍ നെടുമ്പള്ളിയായി മോഹന്‍ലാല്‍ എത്തുന്ന കാരക്ടര്‍ പോസ്റ്ററാണ് ഇത്.
പൃഥ്വിരാജിന്റെ ആദ്യ സംവിധാന സംരംഭമാണ് ലൂസിഫര്‍.
കഴിഞ്ഞ 25 ദിവസങ്ങളിലായി ചിത്രത്തിലെ ഇരുപത്തിയഞ്ച് കഥാപാത്രങ്ങളുടെ പോസ്റ്ററുകള്‍ പുറത്തിറക്കിയിരുന്നു. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ 26 ദിവസങ്ങള്‍ കൊണ്ട് 26 കഥാപാത്രങ്ങളുടെ പോസ്റ്ററുകള്‍ പുറത്തിറക്കുമെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. ഈ പോസ്റ്ററുകളില്‍ നായികയായെത്തുന്ന മഞ്ജു വാര്യരുടേയും വില്ലനായെത്തുന്ന വിവേക് ഒബ്റോയിയുടേയും ടൊവിനോ, ഇന്ദ്രജിത് തുടങ്ങിയ താരങ്ങളുടേയും കാരക്ടര്‍ പോസ്റ്ററുകള്‍ക്ക് വലിയ സ്വീകാര്യത ലഭിച്ചിരുന്നു.
ബാലതാരങ്ങളായ ഹെലന്, അഭിമന്യു, അഞ്ജലീന, ആദര്‍ശ് എന്നിവരുടേയും മുരുകന്, ഷോണ്‍ റോമി, ആദില്‍ ഇബ്രാഹിം, ബാല, കൈനകരി തങ്കരാജ്, അനീഷ് ജി മേനോന്, ജോണ്‍ വിജയ്, നന്ദു, ശിവജി ഗുരുവായൂര്‍, സുരേഷ് ചന്ദ്ര മേനോന്, സച്ചിന് ഖേദ്കര്‍, ഫാസില്‍, ബൈജു, ജിജു ജോണ്‍, നൈല ഉഷ, ഷാജോണ്‍, സായ്കുമാര്, സാനിയ ഇയ്യപ്പന്‍ എന്നിവരുടേയും പോസ്റ്ററകള്‍ പുറത്തി വിട്ടു.
ചിത്രം ആശിര്‍വാദ് സിനിമയുടെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മ്മിക്കുന്നത്. ഛായാഗ്രാഹണം സുജിത് വാസുദേവ് ആണ് നിര്‍വഹിക്കുന്നത്. ചിത്രത്തിന്റെ പ്രഖ്യാപനം നടന്നത് മുതല്‍ ഓരോ വാര്‍ത്തയും സിനിമയുടെ ചിത്രീകരണത്തിനിടെയുള്ള ചിത്രങ്ങളും വീഡിയോകളുമെല്ലാം ആവേശത്തോടെയാണ് ആരാധകര്‍ സ്വീകരിച്ചത്.