പനാജി; ഗോവയില്‍ മന്ത്രി സഭാ രൂപീകരിക്കാന്‍ അവകാശ വാദമുന്നയിച്ച് കോണ്‍ഗ്രസ് ഗവര്‍ണര്‍ക്ക് കത്തുനല്‍കി. ഉപമുഖ്യമന്ത്രി ഫ്രാന്‍സിസ് ഡിസൂസ മരണപ്പെട്ടതിനാല്‍ ബിജെപിക്ക് പാര്‍ലമെന്റില്‍ ഭൂരിപക്ഷം നഷ്ടപ്പെട്ടെന്നും, ഏറ്റവും വലിയ ഒറ്റക്കക്ഷിയായ കോണ്‍ഗ്രസിന് മന്ത്രി സഭാ രൂപീകരിക്കാന്‍ അനുവദിക്കണം എന്നും ആവശ്യപ്പെട്ടാണ് കോണ്‍ഗ്രസ് കത്ത് നല്‍കിയിരിക്കുന്നത്.
ഗോവയിലെ പ്രതിപക്ഷ നേതാവ് ചന്ദ്രകാന്ത് കവ്ലേകാറാണ് ഗവര്‍ണര്‍ മൃദുല സിംഹയ്ക്ക് കത്ത് അയച്ചത്. മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ അസുഖബാധിതനായതോടെ ഗോവയില്‍ ഭരണസ്തംഭനമാണെന്നും കോണ്‍ഗ്രസ് ആരോപിച്ചു. മനോഹര്‍ പരീക്കര്‍ നേതൃത്വം നല്കുന്ന സര്‍ക്കാരില്‍ ജനങ്ങള്‍ക്ക് ഇപ്പോള്‍ വിശ്വാസമില്ലെന്നും കോണ്‍ഗ്രസ് കൂട്ടിച്ചേര്‍ത്തു.
ബിജെപി മന്ത്രി സഭ പിരിച്ചു വിടണം. പാര്‍ലമെന്റില്‍ ഏറ്റവും വലിയ ഒറ്റകക്ഷി കോണ്‍ഗ്രസാണ്. ഭൂരിപക്ഷം തെളിയിക്കാനുള്ള അവസരം നല്‍കണെന്ന് ആവശ്യപ്പെട്ടാണ് പ്രതിപക്ഷ നേതാവ് ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയത്.
നേരത്തെയും സര്‍ക്കാര്‍ രൂപീകരിക്കാന്‍ കോണ്‍ഗ്രസ് അവകാശവാദം ഉന്നയിച്ചിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായിട്ടുപോലും ഗോവയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ കോണ്‍ഗ്രസിനെ ക്ഷണിച്ചിരുന്നില്ല. ഭൂരിപക്ഷമുണ്ടെന്ന് അവകാശപ്പെട്ട ബിജെപിയെയാണ് സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഗവര്‍ണര്‍ ക്ഷണിച്ചത്.