മിയാമി: 2020-ല്‍ നടക്കാനിരിക്കുന്ന അണ്ടര്‍-17 വനിതാ ഫുട്ബോള്‍ ലോകകപ്പിന് ഇന്ത്യ ആതിഥേയരാകും. രാജ്യാന്തര ഫുട്ബോള്‍ സംഘടനയായ ഫിഫ ലോകകപ്പിന് ഇന്ത്യ വേദിയാകുന്ന കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഫ്രാന്‍സിനെ മറികടന്നാണ് ഇന്ത്യ ലോകകപ്പ് വേദിയാകാന്‍ ഒരുങ്ങുന്നത്.
ലോകകപ്പിന് ഇന്ത്യ ആതിഥേയരാകുന്നതോടെ ടൂര്ണമെന്റിലേക്ക് ഇന്ത്യയ്ക്ക് നേരിട്ട് യോഗ്യത നേടാനാകും. വനിതാ അണ്ടര്‍-17 വനിതാ ഫുട്ബോള്‍ ലോകകപ്പില്‍ ഇന്ത്യ പങ്കെടുക്കുന്നത് ആദ്യമായിട്ടാണ്. നിലവില്‍ അണ്ടര്‍-17 വനിതാ ഫുട്ബോള്‍ ലോകകപ്പ് ചാംപ്യന്മാര് സ്പെയിനാണ്.
We are delighted to announce that India has been confirmed as the host of the FIFA U-17 Women's World Cup in 2020 ????#ShePower #BackTheBlue #IndianFootball
— Indian Football Team (@IndianFootball) March 15, 2019
ഫിഫ ലോകകപ്പ് ഇന്ത്യയില്‍ നടക്കുന്നത് ഇതു രണ്ടാം തവണയാണ്. 2017- ല്‍ ആണ്‍ക്കുട്ടികളുടെ അണ്ടര്‍-17 ലോകകപ്പും ഇന്ത്യയില്‍ ആയിരുന്നു നടന്നത്.
CONFIRMED: @IndianFootball will host the 2020 #U17WWC in #India ??. pic.twitter.com/kvRMR80RMO
— FIFA Women's World Cup ?? (@FIFAWWC) March 15, 2019