ഡാന്‍സിംഗ് അങ്കിള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ തരംഗമായ ആളാണ്. ഈ അങ്കിളിന്റെ പുതിയ വീഡിയോ ആല്‍ബം പുറത്തിറങ്ങി. ചാച്ചാ നാച്ച് എന്ന് പേരിട്ടിരിക്കുന്ന ഈ ആല്‍ബം ജാസിം ആണ് സംവിധാനം ചെയ്തിരിക്കുന്നത്. ആല്‍ബത്തിലെ ഗാനം ബെന്നി ദയാലും ജാസിമും ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്.
ഡാന്‍സിംഗ് അങ്കിളെന്ന് അറിയപ്പെടുന്ന സഞ്ജീവ് ശ്രീവാസ്തവ ഭോപ്പാലിലെ ഒരു സ്വകാര്യ കോളേജിലെ അധ്യാപകനാണ്. അദ്ദേഹം ശ്രദ്ധ പിടിച്ചു പറ്റുന്നത് ഒരു വിവാഹ വേദിയിലെ നൃത്തം സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ്. അന്ന് അദ്ദേഹം ഭാര്യയ്ക്കൊപ്പം തകര്‍പ്പന്‍ പ്രകടനമായിരുന്നു നടത്തിയത്.
മിഥുന് ചക്രവര്‍ത്തി, ഹൃത്വിക് റോഷന് എന്നിവരുടെ നൃത്തരംഗങ്ങള്‍ അനുകരിച്ച് അദ്ദേഹം രംഗത്തെത്തിയതും സാമൂഹിക മാധ്യമങ്ങള്‍ ഏറ്റുപിടിച്ചിരുന്നു. തുടര്‍ന്ന് വിവിധ ടെലിവിഷന്‍ ചാനലുകളിലെ റിയാലിറ്റി ഷോകളില്‍ അദ്ദേഹം അതിഥിയായി.