പ്രൗഡിയില്‍ ഒരു വിട്ടുവീഴ്ചയ്ക്ക് തയ്യാറാവാത്ത റോയല്‍ എന്‍ഫീല്‍ഡ് പുതിയ മോഡലുമായി വീണ്ടും എത്തുന്നു. റഗുലര്‍ ക്ലാസിക്കിന്റെ സ്ക്രാംബ്ളര് വകഭേദങ്ങളായ റോയല്‍ എന്‍ഫീല്‍ഡ് ട്രെയല്‍സ് ആണ് പുതുതായി അവതരിപ്പിക്കാനൊരുങ്ങുന്നത്. ഇന്റര്‍സെപ്റ്ററിനും കോണ്ടിനെന്റല് ജിടിയ്ക്കും ശേഷം എത്തുന്ന ട്രെയല്‍സ് മാര്‍ച്ച് 27-ന് അവതരിക്കുമെന്നാണ് സൂചന.
ആരാധകര്‍ക്കു മുന്നില്‍ എത്തുന്നതിന് മുന്നോടിയായി ട്രെയല്‍സിന്റെ ടീസര്‍ വീഡിയോ കമ്പനി പുറത്തിറക്കിയിരിക്കുകയാണ് കമ്പനി. 350, 500 മോഡലുകളുടെ അടിസ്ഥാനത്തില്‍ ട്രെയല്‍സ് 350, 500 എന്നീ വകഭേദങ്ങളാണ് ട്രെയല്‍സ് നിരയില്‍ ഉണ്ടാവുക.
പഴയ ട്രെയല്‍സ് ബൈക്കില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് പുതിയ ട്രെയല്‍സ് 350, ട്രെയല്‍സ് 500എന്നിവയുടെ ഡിസൈന്‍ ഒരുക്കിയിരിക്കുന്നത്. ഉയര്‍ന്ന എക്സ്ഹോസ്റ്റ്, വലിയ ടയര്‍, സ്പോക്ക്ഡ് വീല്‍, സിംഗിള്‍ സീറ്റ്, റിയര്‍ ക്യാരിയര്‍, പിന്നിലെ ഉയര്‍ന്ന മഡ്ഗാര്‍ഡ് എന്നിവയാണ് മറ്റ് മോഡലുകളില്‍ നിന്നും ട്രെയല്സിനെ വ്യത്യസ്തമാക്കുന്നത്.
ഡ്യുവല്‍ ചാനല്‍ എബിഎസ് സുരക്ഷയോടെയാണ് ട്രെയല്‍സ് എത്തുന്നത്. കൂടാതെ ഓഫ് റോഡ് യാത്രകള്‍ക്ക് ഉതകുന്ന രീതിയിലാണ് ടയറുകള്‍. ഹാന്‍ഡില്‍ ബാര്‍ സ്പോര്‍ട്സ് ടെപ്പാണ്. അടുത്തിടെ പുറത്തിറങ്ങിയ ഇന്റര്‍സെപ്റ്ററിലേതിന് സമാനമാണ് ടെയില്‍ ലൈറ്റും ഇന്റിക്കേറ്ററും.
350 ട്രെയല്‍സില്‍ 19.8 ബിഎച്ച്പി പവറും 28 എന്‍എം ടോര്‍ക്കുമേകുന്ന 346 സിസി സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനും ട്രയല്‍സ് 500-ല്‍ 27.2 ബിഎച്ച്പി പവറും 41.3 എന്‍എം ടോര്‍ക്കുമേകുന്ന 499 സിസി സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനുമാണുള്ളത്. 5 സ്പീഡായിരിക്കും വാഹനത്തിന്റെ ഗിയര്‍ബോക്സ്.