നിറഞ്ഞ സദസില്‍ തീയ്യറ്ററുകളില്‍ പ്രദര്‍ശനം തുടരുന്ന സൂപ്പര്‍ഹിറ്റ് ചിത്രം കുമ്പളങ്ങി നൈറ്റ്സിലെ ഹിറ്റ് കോംബോ ബോബിയും സജിയും വീണ്ടും ഒന്നിക്കുന്നു. ചിത്രത്തില്‍ ബോബിയും സജിയുമായി തകര്‍ത്തഭിനയിച്ച ഷൈന്‍ നിഗവും സൗബിന് ഷാഹിറുമാണ് വീണ്ടുമൊരു ഹിറ്റിനായി ബിഗ് സ്ക്രീനില്‍ വീണ്ടും ഒന്നിക്കുന്നത്.
നവാഗതനായ ഡിമല്‍ ഡെന്നിസ് സംവിധാനം ചെയ്യുന്ന ‘വലിയ പെരുന്നാള്‍’ എന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിക്കുന്നത്. ചിത്രത്തില്‍ ജോജു ജോര്‍ജും പ്രധാന വേഷത്തില്‍ എത്തുന്നു. അന്‍വര്‍ റഷീദ് നിര്‍മ്മിക്കുന്ന ചിത്രം ഈദ് റിലീസായി തിയ്യറ്ററുകളിലെത്തും.