നീണ്ടകാലത്തെ ഗോസിപ്പുകള്‍ക്ക് വിരാമം, തെന്നിന്ത്യന്‍ നടന് ആര്യയുടേയും സയേഷയുടേയും വിവാഹ ആഘോഷങ്ങള്‍ക്ക് തുടക്കമായി. സയേഷയുടെ വീട്ടില്‍ നടക്കുന്ന വിവാഹാഘോഷത്തിന്റെ ചിത്രങ്ങള്‍ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.
ഞായറും തിങ്കളുമായാണ് ആര്യയുടെയും സയേഷയുടെയും വിവാഹം നടക്കുക. ഫെബ്രുവരി 14 വാലന്റെന്‍സ് ഡേയിലാണ് സയേഷയുമായുള്ള വിവാഹകാര്യം സമൂഹമാധ്യമങ്ങളിലൂടെ ആര്യ സ്ഥിരീകരിച്ചത്. പരമ്പരാഗത മുസ്ലീം വിവാഹ ചടങ്ങുകളുടെ അകമ്പടിയോടെ ആയിരിക്കും ആര്യയും സയേഷയും വിവാഹിതരാവുക.
വിവാഹത്തിന് മുന്നോടിയായി ഇന്നലെ നടന്ന ചടങ്ങില്‍ സഞ്ജയ് ദത്ത്, ആദിത്യ പഞ്ജോലി, സൂരജ് പഞ്ജോലി, സെറീന വഹാബ് തുടങ്ങിയവരെല്ലാം പങ്കെടുത്തിട്ടുണ്ട്. അഞ്ജു മഹേന്ദ്രൂവും ചില ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.