കോട്ടയം: ട്രെയിന്‍ തട്ടി മരിച്ച ആളുടെ മൃതദേഹത്തിന്റെ ഫോട്ടോ മൊബൈല്‍ ഫോണില്‍ പകര്‍ത്താന്‍ ശ്രമിച്ച ട്രെയിന്‍ യാത്രക്കാരനെ തടഞ്ഞ് നാട്ടുകാര്‍. ഇന്നലെ രാവിലെ 9.30ഓടെ കടത്തുരുത്തി കുറുപ്പന്തറ റെയില്‍വെ സ്റ്റേഷനു സമീപമാണ് സംഭവം.
സ്റ്റേഷന് സമീപത്തായി താമസിക്കുന്ന ആളാണ് ട്രെയിന്‍ തട്ടി മരിച്ചത്. പാളത്തിനു സമീപം മൃതദേഹം ചിതറിക്കിടക്കുകയായിരുന്നു. ഈ സമയം ക്രോസിംങിനായി പിടിച്ചിട്ട ട്രെയിനില്‍ ഇരുന്ന യാത്രക്കാരനാണ് മൃതദേഹത്തിന്റെ ചിത്രം പകര്‍ത്തിയത്.
ഇത് കണ്ട നാട്ടുകാരും സഹപ്രവര്‍ത്തകരും യുവാവിന് നേരെ രോഷം പ്രകടിപ്പിച്ചു. നാട്ടുകാര്‍ ഫോണ്‍ പിടിച്ചു വാങ്ങി എടുത്ത ചിത്രങ്ങള്‍ മായ്ച്ചു. ഇതോടെ തര്‍ക്കവും ബഹളവുമായി. കൈയേറ്റം ചെയ്യാന്‍ ശ്രമിച്ച ഇയാളെ പോലീസ് തടയുകയായിരുന്നു.