ഇടുക്കി: പുല്‍വാമയില്‍ സൈന്യത്തിന് നേരെയുണ്ടായ ആക്രമണം ബിജെപി രാഷ്ട്രീയ പ്രചാരണത്തിനായി ഉപയോഗിക്കുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. സൈനിക നേട്ടത്തെ രാഷ്ട്രീയ നേട്ടമാക്കി മാറ്റാനുള്ള ശ്രമമാണ് ബിജെപിയും ആര്‍എസ്എസും നടത്തുന്നതെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു. രാജ്യം സേനയുടെ കയ്യിലാണ് സുരക്ഷിതമെന്നും കോടിയേരി ഇടുക്കിയില്‍ പറഞ്ഞു
സംസ്ഥാനത്ത് സിപിഎം മുന്‍കൈ എടുത്ത് ഒരക്രമവും നടത്തില്ല എന്ന് തീരുമാനിച്ചിട്ടുണ്ട്. ഇതേ തീരുമാനം കോണ്‍ഗ്രസ്സും ആര്‍എസ്എസും എടുക്കുകയാണെങ്കില്‍ അക്രമം ഇല്ലാത്ത നാടായി കേരളത്തെ മാറ്റാമെന്നും കോടിയേരി വ്യക്തമാക്കി.