ന്യൂഡല്‍ഹി; സ്വാശ്രയ കോളജുകളില്‍ യൂണിവേഴ്സിറ്റികള്‍ സ്ഥിര അധ്യാപകരായി നിയമിച്ചവരെ യൂണിവേഴ്സിറ്റി അധ്യാപകരായി കണക്കാക്കണമെന്ന് സുപ്രീം കോടതി ഉത്തരവ്. മഹാത്മാ ഗാന്ധി സര്‍വ്വകലാശാലയുടെ കീഴില്‍ വരുന്ന തൊടുപുഴ എന്ജിനീറിംഗ് കോളേജിലെ അധ്യാപകര്‍ നല്കിയ ഹര്‍ജിയിലാണ് സുപ്രീം കോടതി വിധി.
സ്ഥിര അധ്യാപകരായി നിയമിച്ചവരെ യൂണിവേഴ്സിറ്റി അധ്യാപകരായി കണക്കാക്കണമെന്ന് പറഞ്ഞ കോടതി, സ്ഥിരം നിയമനം കിട്ടിയവര്‍ക്ക് യൂണിവേഴ്സിറ്റി അധ്യാപകരുടെ സേവന വേതന വ്യവസ്ഥകള്‍ക്കും അനൂകൂല്യങ്ങള്ക്കും അര്‍ഹത ഉണ്ടെന്നും വ്യക്തമാക്കി.