സാംസങ് എം പരമ്പരയിലെ മൂന്നാം സ്മാര്‍ട്ട്ഫോണ്‍ ഇന്ന് എത്തും. എം10, എം20ക്ക് പിന്നാലെ എം30 സ്മാര്‍ട്ട്ഫോണാണ് സാംസങ് അവതരിപ്പിക്കാന്‍ ഒരുങ്ങുന്നത്. വൈകീട്ട് ആറിന് ഡല്‍ഹിയില്‍ നടക്കുന്ന ചടങ്ങിലാണ് ഫോണ്‍ അവതരിപ്പിക്കുക.
ഏറെ പ്രത്യേകതകളുമായി എത്തുന്ന എം30 യുടെ വിപണിയിലെ പ്രധാന എതിരാളി ഷവോമിയുടെ റെഡ്മി നോട്ട് 7 ആയിരിക്കും. എന്നാല്‍ ഫോണിലെ പ്രത്യേകതകളെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ഒന്നും കമ്പനി പുറത്ത് വിട്ടിട്ടില്ല. അവതരണ സമയത്തെ കൃത്യമായ വിവരം ലഭിക്കുകയുള്ളൂ.
എം20യെപ്പോലെ ഡിസൈനില്‍ ഒരുപോലെയാണെങ്കിലും ചില പ്രത്യേകതകള്‍ എം30യെ വേറിട്ടതാക്കുന്നു.
സൂപ്പര്‍ അമോലെഡ് എഫ്എച്ച്ഡി+ ഇന്‍ഫിനിറ്റി യു ഡിസ്പ്ലെയാണ് എം30ക്ക്. ട്രിപ്പിള്‍ ക്യാമറയാണ് മറ്റൊരു പ്രത്യേകത. 5,000 എം.എ.എച്ച് ബാറ്ററി കപ്പാസിറ്റിയും ലഭിക്കും. സ്മാര്ട്ടഫോണിന് ഏകദേശം 15,000ത്തിന് അടുത്ത് വില വരുമെന്നാണ് സൂചന.