തിരുവനന്തപുരം: സ്വര്‍ണ്ണ വില മാറ്റമില്ലാതെ തുടരുന്നു. ഗ്രാമിന് 3,115 രൂപയും പവന് 24,920 രൂപയുമാണ് ഇന്നത്തെ വില. മൂന്ന് ദിവസമായി സ്വര്‍ണ്ണവില മാറ്റമില്ലാതെ തുടരുകയാണ്. ഉയര്‍ന്ന് നില്ക്കുന്ന സ്വര്‍ണ്ണ വില ഉപഭോക്താക്കളില്‍ ഏറെ ആശങ്കയുണര്‍ത്തുന്നു.
അന്താരാഷ്ട്ര വിപണിയില്‍ ഒരു ട്രോയ് ഔണ്‍സ് സ്വര്‍ണത്തിന് (31.1 ഗ്രാം) 1,327.40 ഡോളറാണ് ഇന്നത്തെ നിരക്ക്. സ്വര്‍ണ്ണവില ഫെബ്രുവരി 24ന് 24,840 രൂപയായിരുന്നത് പിന്നീട് 80 രൂപ ഉയരുകയായിരുന്നു. കഴിഞ്ഞ ആഴ്ചയില്‍ ഒരു പവന് സ്വര്‍ണത്തിന് നിരക്ക് 25,000 രൂപയ്ക്ക് മുകളില്‍ എത്തിയിരുന്നു. ഫെബ്രുവരി 20നാണ് സ്വര്‍ണ്ണത്തിന് റെക്കോര്‍ഡ് നിരക്ക് രേഖപ്പെടുത്തിയത്. ഗ്രാമിന് 3,145 രൂപയും പവന് 25,160 രൂപയുമായിരുന്നു അന്നത്തെ സ്വര്‍ണ്ണ നിരക്ക്.