പ്രകൃതി ഭംഗിക്കൊപ്പം പ്രണയവും സംഗീതവും ഇഴചേര്‍ന്ന മ്യൂസിക് ആല്‍ബം ‘കഥകള്‍ നീളെ’ പ്രേക്ഷക പ്രീതി നേട് മുന്നേറുന്നു.
ആല്‍ബത്തില്‍ അനു എലിസബത്ത് ജോസിന്റെ വരികള്‍ക്ക് മെജോ ജോസഫാണ് ഈണം പകര്‍ന്നിരിക്കുന്നത്. ഗാനം ആലപിച്ചിരിക്കുന്നത് ഹരിചരണും ശ്വേതാ മോഹനും ചേര്‍ന്നാണ്.
സീരിയല്‍ താരം മൃദുല വിജയും ഹരീഷുമാണ് എബി തോമസ് സംവിധാനം ചെയ്തിരിക്കുന്ന ‘കഥകള്‍ നീളേ’യില്‍ അഭിനേതാക്കള്‍. രാജേഷ് അരവിന്ദ് ആണ് ക്യാമറ ചെയ്തിരിക്കുന്നത്. എഡിറ്റിംഗ് ജിഷ്ണു എസ് ഗിരീശനുമാണ്.