ന്യൂഡല്‍ഹി: ഇനിമുതല്‍ ആദായ നികുതി റീഫണ്ട് ലഭിക്കണമെങ്കില്‍ ബാങ്ക് അക്കൗണ്ട് പാനുമായി ബന്ധിപ്പിച്ചിരിക്കണം. ഇതുവരെ പാന്‍ അക്കൗണ്ടുമായി ബന്ധിപ്പിച്ചിട്ടില്ലാത്തവര്‍ക്ക് ബാങ്കിന്റെ ശാഖയിലെത്തി പാന്‍ നല്‍കേണ്ടതാണ്.
പുതിയ തീരുമാനം 2019 മാര്‍ച്ച് ഒന്നുമുതല്‍ നിലവില്‍ വരും. ആദായ നികുതി വകുപ്പിന്റെ ഇ-ഫയലിങ് പോര്‍ട്ടല്‍ വഴി ബാങ്ക് അക്കൗണ്ട് വെരിഫൈ ചെയ്യുകയും വേണം. നെറ്റ് ബാങ്കിങ് സൗകര്യമുണ്ടെങ്കില്‍ മാത്രമെ ഇത് സാധ്യമാകൂ. ഇത് സാധിച്ചില്ലെങ്കില്‍ നിങ്ങള്‍ നല്‍കിയിട്ടുള്ള വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ആദായ നികുതിവകുപ്പ് വെരിഫൈ ചെയ്യും.
If you want to get income tax returns, you should link the Bank Account to pan