മെല്‍ബണ്‍: വൈറലാവുകയാണ് വിചിത്രമായ ഒരു വിക്കറ്റ് നേട്ടം. ഓസ്ട്രേലിയന്‍ ബാറ്റ്സ്മാനായ ഹില്‍ട്ടണ്‍ കാര്ട്ട്റൈറ്റാണ് ഇങ്ങനെ വിചിത്രമായ രീതിയില്‍ പുറത്തായത്. സംഭവം ഷെഫീല്‍ഡ് ഷീല്‍ഡ് ടൂര്‍ണമെന്റില്‍ ന്യൂ സൗത്ത് വെയില്‍സും വെസ്റ്റേണ്‍ ഓസ്ട്രേലിയയും തമ്മില്‍ നടന്ന മത്സരത്തിനിടെയായിരുന്നു.
ഈ മത്സരത്തില്‍ കാര്ട്ട്റൈറ്റിന് കാര്യമായി സ്കോര്‍ ചെയ്യാനായിരുന്നില്ല. നാല്പത്തിനാല് പന്ത് നേരിട്ടിട്ടും താരത്തിന്റെ സമ്പാദ്യം മൂന്നു റണ്‍സ് മാത്രമായിരുന്നു. ഒടുവില്‍ ലെഗ് സ്പിന്നര്‍ ജേസണ്‍ സംഗയുടെ പന്തില്‍ കാര്‍ട്ട്റൈറ്റ് ഒരു പുള്‍ ഷോട്ടിന് ശ്രമിച്ചു.
Of all the ways to get out ?#SheffieldShield | #NSWvWA pic.twitter.com/iTLUxQ3CfF
— #7Cricket (@7Cricket) February 26, 2019
എന്നാല്‍ കാര്‍ട്ട്റൈറ്റ് അടിച്ച പന്ത് ഷോര്‍ട്ട് ലെഗില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന നിക്ക് ലര്ക്കിനിന്റെ ഹെല്‍മറ്റില്‍ തട്ടി ഉയര്‍ന്നു പൊങ്ങി. പന്ത് തട്ടിയ ഉടന്‍ തന്നെ നിക്ക് നിലത്തുവീണു. എന്നാല്‍ ഉയര്‍ന്നുപൊങ്ങിയ പന്ത് ജേസണ്‍ സംഗ ഓടിച്ചെന്ന് കൈപ്പിടിയിലൊതുക്കി. ഇതോടെ കാര്‍ട്ട്റൈറ്റ് ഔട്ട് ആവുകയും ചെയ്തു.
ഈ വിക്കറ്റ് 2017ന് മുന്പായിരുന്നെങ്കില് അനുവദിക്കപ്പെടില്ലായിരുന്നു. ഫീല്‍ഡറുടെ ഹെല്‍മറ്റില്‍ തട്ടിയാല്‍ ആ പന്ത് ഡെഡ് ബോളായി കണക്കാക്കപ്പെടുമായിരുന്നു. ഈ നിയമം 2017ന് ശേഷമാണ് ക്രിക്കറ്റ് ഓസ്ട്രേലിയ മാറ്റിയത്.