വിജയ് ശ്രീ ജി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ തമിഴ് ചിത്രമാണ് ദാ ദാ 87. ചാരുഹാസന്, ജനകരാജ്, സരോജ എന്നിവരാണ് പ്രദാന കഥാപാത്രങ്ങള്‍. 1988ല്‍ ഇറങ്ങിയ കമല്ഹാസന് ചിത്രം സത്യയുടെ രണ്ടാം ഭാഗമാണ് ഈ ചിത്രം എന്നാണ് സൂചന.
ചിത്രത്തിലെ ഒരു പ്രണയരംഗം ഇപ്പോള്‍ ചര്‍ച്ചയാവുകയാണ്. ഇത് പ്രായമേറിയ ജരാനരകള്‍ ബാധിച്ച രണ്ടു ദമ്പതികള്‍ ആദ്യ രാത്രിയില്‍ മുറിയില്‍ വച്ച് തമ്മില്‍ കാണുമ്പോഴുള്ള രംഗമാണ്. ഈ രംഗത്തില്‍ പ്രത്യക്ഷപ്പെടുന്നത് കമല്‍ഹാസന്റെ സഹോദരനും നടനുമായ ചാരുഹാസനും കീര്‍ത്തി സുരേഷിന്റെ മുത്തശ്ശിയായ സരോജയുമാണ്. പശ്ചാത്തലത്തില്‍ കേള്‍ക്കുന്നത് സത്യയിലെ ഇഞ്ചി ഇടുപ്പഴകി എന്ന ഗാനമാണ്.
ഈ പ്രണയരംഗം പ്രണയത്തിന് പ്രായമൊരു പ്രശ്നമേയല്ലെന്ന് തെളിയിക്കുന്നതാണ്. മാര്‍ച്ച് ഒന്നിനാണ് ദാ ദാ 87 റിലീസാകുന്നത്. കാലൈ സിനിമാസ് ആണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍. ഒരു മുഴുനീള ഗ്യാങ്ങ്സ്റ്റര്‍ ചിത്രത്തിന്റെ ചേരുവകളടങ്ങിയ ട്രെയിലറും പോസ്റ്ററുകളെല്ലാം നേരത്തെ തന്നെ ചര്‍ച്ചയായിരുന്നു.