റോയല്‍ എന്‍ഫീല്‍ഡിന്റെ ഇന്റര്‍സെപ്റ്റര്‍ 650, കോണ്ടിനെന്റല് ജിടി 650 എന്നീ ഇരട്ടകള്‍ക്ക് വിപണിയില്‍ ആവശ്യക്കാരേറുന്നു. ജനുവരിയില്‍ 1069 യൂണിറ്റ് 650 സിസി ബൈക്കുകള്‍ റോയല്‍ എന്‍ഫീല്‍ഡ് വില്‍പ്പന നടത്തിയതായി കണക്കുകള്‍ വ്യക്തമാക്കുന്നു.
2018 നവംബറിലാണ് ഏറ്റവും കരുത്തുറ്റ 650 സിസി പാരലല്‍ ട്വിന്‍ സിലിണ്ടര്‍ എന്‍ജിനില്‍ 650 സിസി ഇരട്ടകള്‍ പുറത്തിറങ്ങിയത്. ഈ മാസം 325 യൂണിറ്റും ഡിഡംബറില് 629 യൂണിറ്റുമായിരുന്നു വില്പന. ജനുവരി വരെയുള്ള കണക്കുപ്രകാരം ആകെ 2023 യൂണിറ്റ് 650 ബൈക്കുകള്‍ കമ്പനി നിരത്തിലെത്തിച്ചിട്ടുണ്ട്.
കയറ്റുമതി യുണിറ്റുകള്‍ ഉള്‍പ്പെടാത്ത കണക്കാണിത്. കോണ്ടിനെന്റല് ജിടിയെക്കാള്‍ ക്ലാസിക് റോഡ്സ്റ്ററായ ഇന്റര്‍സെപ്റ്ററിനാണ് ആവശ്യക്കാരേറെയും. ചെന്നൈ പ്ലാന്റിലാണ് ഇവയുടെ നിര്‍മ്മാണം. മാസംതോറും ഇന്റര്‍സെപ്റ്റര്‍, കോണ്ടിനെന്റല് ജിടി എന്നിവയുടെ 2000-2500 യൂണിറ്റുകളാണ് നിര്‍മ്മിക്കുന്നത്.
എന്നാല്‍ ദിനംപ്രതി ആവശ്യക്കാര്‍ ഉയരുന്ന സാഹചര്യത്തില്‍ മാര്‍ച്ച് അവസാനത്തോടെ നിര്‍മ്മാണം 4500-5000 യൂണിറ്റാക്കി ഉയര്‍ത്തുമെന്ന് കമ്പനി അറിയിച്ചു. ഇന്റര്‍സെപ്റ്ററിന് 2.50 ലക്ഷം രൂപ മുതലും കോണ്ടിനെന്റല് ജിടി 650-ക്ക് 2.65 ലക്ഷം രൂപ മുതലുമാണ് എക്സ്ഷോറൂം വില.