കമല്‍ഹാസനും മക്കള്‍ നീതി മയ്യത്തിനും ലോക്സഭാ തെരഞ്ഞെടുപ്പില്‍ വിജയാശംസ നേര്‍ന്ന് രജനീകാന്തിന്റെ ട്വീറ്റ്. ഇതിന് മറുപടിയായി തന്റെ ’40 വര്‍ഷത്തെ സുഹൃത്തി’ന് നന്ദി അറിയിച്ചു. ഒപ്പം കമല്‍ നല്ല മനുഷ്യര്‍ കൂടെയുള്ളപക്ഷം മുഴുവന്‍ സീറ്റുകളും നേടാനാവുമെന്നും പ്രത്യാശ പ്രകടിപ്പിച്ചു.
‘ലോക്സഭാ തെരഞ്ഞെടുപ്പിനെ ആദ്യമായി നേരിടാനൊരുങ്ങുന്ന എന്റെ സുഹൃത്തും മക്കള്‍ നീതി മയ്യം നേതാവുമായ കമല്ഹാസന് എല്ലാ ആശംസകളും. അദ്ദേഹത്തിന്റെ പാര്‍ട്ടി രണ്ടാം വര്‍ഷത്തിലേക്ക് കടക്കുകയാണ്. പൊതുജീവിതത്തിലും അദ്ദേഹത്തിന് വിജയം നേടാന്‍ എന്റെ ഹൃദയം നിറഞ്ഞ ഭാവുകങ്ങള്‍’, രജനീകാന്തിന്റെ ട്വീറ്റ് ഇങ്ങനെയായിരുന്നു.
கட்சி ஆரம்பித்து, இரண்டாம் ஆண்டில் அடி எடுத்து வைத்து, தேர்தலில் முதல்முறையாக போட்டி இடப்போகும் மக்கள் நீதி மய்யத் தலைவர்…என் நண்பர் கமல்ஹாசன் அவர்கள், பொது வாழ்விலும் வெற்றி பெற என் மனமார்ந்த நல்வாழ்த்துக்கள்…
— Rajinikanth (@rajinikanth) February 24, 2019
ഉടന്‍ ട്വിറ്ററിലൂടെത്തന്നെ കമല്‍ പ്രതികരിച്ചു, ’40 വര്‍ഷം നീളുന്ന സൗഹൃദത്തിന് നന്ദി. നല്ല മനുഷ്യര്‍ ഞങ്ങള്‍ക്കൊപ്പമുണ്ടെങ്കില്‍ (രജനീകാന്തിനെയും അദ്ദേഹത്തിന്റെ ആരാധക കൂട്ടായ്മ രജനി മക്കള്‍ മണ്‍ട്രത്തെയും സൂചിപ്പിച്ച്) 40 (40 സീറ്റുകള്‍) നേടാനാവും. നാളെ നമ്മുടേതാണ്.’ എന്ന് കമല്ഹാസന് ട്വീറ്റ് ചെയ്തു.
நன்றி @rajinikanth, என் 40 ஆண்டு கால நண்பரே. நல்லவர் துணை நின்றால் நாற்பது எளிதே
நாளை நமதே.— Kamal Haasan (@ikamalhaasan) February 24, 2019
കമല്ഹാസന് ഈ മാസം തുടക്കത്തിലാണ് തമിഴ്നാട്ടിലെ മുഴുവന്‍ ലോക്സഭാ സീറ്റുകളിലേക്കും തന്റെ പാര്‍ട്ടി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചത്. സമാനമനസ്കരുമായി തെരഞ്ഞെടുപ്പ് സഖ്യമുണ്ടാക്കിയേക്കാമെന്നും അദ്ദേഹം പറഞ്ഞിരുന്നു. കമല്‍ മക്കള്‍ നീതി മയ്യം പ്രഖ്യാപിച്ചത് 2018 ഫെബ്രുവരി 21നാണ്. അതേസമയം ഈ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്നും ഒരു പാര്‍ട്ടിയെയും പിന്തുണയ്ക്കില്ലെന്നുമാണ് രജനീകാന്ത് പറഞ്ഞിരിക്കുന്നത്.