വ്യത്യസ്തമായ വസ്ത്രധാരണവുമായാണ് ഓസ്കാര്‍ പുരസ്കാര വേദിയില്‍ അമേരിക്കന്‍ ഗായകനും നടനുമായ ബില്ലി പോര്‍ട്ടര്‍ എത്തിയത്. വര്‍ണ്ണശബളമായ വസ്ത്രങ്ങള്‍ ധരിച്ച് റെഡ് കാര്‍പ്പറ്റില്‍ ഒട്ടനവധി സിനിമാ പ്രവര്‍ത്തകര്‍ എത്തിയെങ്കിലും എല്ലാവരുടെയും കണ്ണു ചെന്ന് ഉടക്കിയത് ബില്ലി പോര്‍ട്ടറിന്റെ മേലായിരുന്നു.
കാരണം ബില്ലി പോര്‍ട്ടര്‍ ധരിച്ചിരുന്നത് അരയ്ക്കുമുകളില്‍ സ്യൂട്ടും അരക്കു കീഴെ ഗൗണും എന്ന് തോന്നിക്കുന്ന ഒരു പ്രത്യേക വസ്ത്രമാണ്. ചടങ്ങിലെത്തിയ പലരും അദ്ദേഹത്തെ നോക്കിയത് കൗതുകത്തോടെയാണ്.
എന്നാല്‍ തന്റെ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവയ്ച്ച ബില്ലി പോര്ട്ടറിനെതിരേ കടുത്ത വിമര്‍ശനങ്ങളാണ് ഉയരുന്നത്. പക്ഷേ അദ്ദേഹത്തിന് പിന്തുണയുമായി ഒട്ടനവധി ആരാധകര്‍ രംഗത്തെത്തി. അതില്‍ ഒരുപാട് ഫാഷന്‍ ഡിസൈനര്‍മാരും ഉള്‍പ്പെടും.
പ്രശസ്ത ഫാഷന്‍ ഡിസൈനറായ വെനേസ ഫ്രൈഡ്മാന് സ്ത്രീകള്‍ക്ക് പാന്റ്സ് ധരിക്കാമെങ്കില്‍ പുരുഷന്മാര്ക്ക് ഗൗണും ധരിക്കാമെന്ന് അഭിപ്രായപ്പെട്ടു. വെനേസയുടെ വാക്കുകള്‍ ബില്ലി പോര്‍ട്ടര്‍ ആരാധകരുമായി പങ്കുവക്കെുകയും ചെയ്തു.