ആകാംക്ഷാഭരിതാനായി ഓസ്കാര്‍ പുരസ്കാരങ്ങള്‍ പ്രഖ്യാപിക്കുന്ന വേദിയിലേക്ക് കണ്ണും നട്ട് ഇരിക്കുന്ന സ്വന്തം ചിത്രം പങ്കു വെച്ചിരിക്കയാണ് ടൊവീനോ. സംഗതി എന്തെന്നാല്‍ ടൊവീനോ അഭിനയിക്കുന്ന ‘ആന്റ് ദ ഓസ്കാര്‍ ഗോസ് ടു’ എന്ന പുതിയ ചിത്രത്തിന്റെ രണ്ടാമത്തെ പോസ്റ്ററാണ്.
ചിത്രത്തിന്റെ പോസ്റ്റര്‍ ഓസ്കാര്‍ പ്രഖ്യാപനം നടന്ന അതേ ദിവസം തന്നെ സോഷ്യല്‍ മീഡിയയിലൂടെ ഷെയര്‍ ചെയ്ത് ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് താരം. 2019ലെ ഓസ്കര് പുരസ്കാരങ്ങള്‍ ലഭിച്ച താരങ്ങള്‍ക്ക് അഭിനന്ദനം അറിയിച്ചു കൊണ്ടാണ് താരം പോസ്റ്റര്‍ പങ്കു വെച്ചിരിക്കുന്നത്.
ചിത്രം സംവിധാനം ചെയ്യുന്നത് സലിം അഹമ്മദ് ആണ്. മധു അമ്പാട്ടാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. ശബ്ദമിശ്രണം റസൂല്‍ പൂക്കുട്ടിയാണ്. റഫീക്ക് അഹമ്മദിന്റെ വരികള്‍ക്ക് ബിജിബാല്‍ സംഗീതം നല്‍കും.