ഒരു പുരസ്കാര ചടങ്ങില്‍ ഗ്ലാമര്‍ വേഷത്തില്‍ എത്തിയ സാനിയ ഇയ്യപ്പനെതിരെ സദാചാര ആക്രമണം. റിയാലിറ്റി ഷോയില്‍ നിന്നും അഭിനയ രംഗത്തെത്തി മലയാളത്തില്‍ ശ്രദ്ധ നേടിയ നടിയാണ് സാനിയ. ഇതിനു മുന്‍പും സാമൂഹിക മാധ്യമങ്ങളില്‍ നിരവധി ട്രോളുകളും പരിഹാസങ്ങളും സാനിയക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. ഒരിക്കല്‍ ഫെയ്സ്ബുക്ക് ലൈവില്‍ വന്നപ്പോള്‍ അശ്ലീല കമന്റ് എഴുതിയ ഒരാള്‍ക്ക് സാനിയ ചുട്ടമറുപടി കൊടുത്തിരുന്നു.
ഇപ്പോള്‍ ധരിച്ച വസ്ത്രത്തിന്റെ പേരിലാണ് സാനിയ സൈബര്‍ അധിക്ഷേപം നേരിടുന്നത്. ഏഷ്യവിഷന് അവാര്‍ഡ് ചടങ്ങില്‍ മികച്ച നവാഗത നടിക്കുള്ള പുരസ്കാരം സാനിയ സ്വന്തമാക്കി. ഇതിന് പുറമേ ചടങ്ങില്‍ നൃത്തം അവതരിപ്പിച്ചും സാനിയ കയ്യടി നേടിയിരുന്നു.
ഈ ചടങ്ങില്‍ നിന്നുള്ള ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങള്‍ പങ്കുവയ്ച്ചതോടെയാണ് സാനിയക്കെതിരേ സദാചാര ആക്രമണം തുടങ്ങിയത്. ചിലരുടെ ഉപദേശം പ്രായത്തിന് അനുസരിച്ചുള്ള വസ്ത്രം ധരിക്കണമെന്നാണ്. ബോളിവുഡ് നടന് രണ്‍വീര്‍ സിംഗിനെ ആലിംഗനം ചെയ്യുന്ന ചിത്രവും സാനിയ പങ്കുവെച്ചിരുന്നു.