ലണ്ടന്‍: ചൈനയിലും ഒരു ഫുട്ബോള്‍ ടീം സ്വന്തമാക്കാനുള്ള നടപടികള്‍ ആരംഭിച്ചിരിക്കുകയാണ് ഇംഗ്ലീഷ് പ്രീമിയര്‍ലീഗ് ക്ലബ് മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഉടമകള്‍.
സിറ്റിയുടെ ഉടമസ്ഥരായ അബുദാബി യുണൈറ്റ് ഗ്രൂപ്പ് ഇന്‍സെസ്റ്റ്മെന്റ് ആന്‍ഡ് ഡെവലപ്മെന്റ് ലിമിറ്റഡ് ഓഹരിയെടുത്തത് ചൈനയിലെ മൂന്നാം ഡിവിഷന് ടീമായ സിച്വാന്‍ ജ്യുന്യുയിലാണ്. ക്ലബില്‍ ഓഹരിയെടുത്തത് കമ്പനിയുടെ ഫുട്ബോള്‍ കാര്യങ്ങളുടെ മേല്‍നേട്ടം വഹിക്കുന്ന സിറ്റി ഫുട്ബോള്‍ ഗ്രൂപ്പാണ്.
മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഉടമസ്ഥതയിലാവുന്ന ഏഴാമത്തെ ക്ലബാണിത്. സിറ്റി നേരത്തെ ഓഹരികള്‍ സ്വന്തമാക്കിയത് അമേരിക്കയിലെ ന്യൂയോര്‍ക്ക് എഫ്സി, ഓസ്ട്രേലിയയിലെ മെല്‍ബണ്‍ സിറ്റി എഫ്സി, ജപ്പാനിലെ യോക്കൊഹാമ എഫ് മാരിനോസ്, യുറഗ്വായ് ടീം ക്ലബ് അത്ലെറ്റിക്കോ ടോര്‍ക്ക്, സ്പാനിഷ് ലാ ലീഗ് ടീം ജിറോണ എഫ്സി എന്നിവയിലാണ്.
ഇരു ടീമുകളും ഓഹരിയെടുക്കുന്നത് സംബന്ധിച്ച കരാറിലെത്തിയത് 2016ല്‍ സിറ്റി സ്വന്തമാക്കിയ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഹ്യുമനോയ്ഡ് റോബോട്ടിക് കമ്പനിയായ ഉബ്ടെക്കിന്റെ നേതൃത്വത്തിലായിരുന്നു.
ജ്യുന്യുയി ചൈനയിലെ തെക്ക് പടിഞ്ഞാറന്‍ പ്രവിശ്യയായ സിച്വാന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ക്ലബാണ്. 27000 പേര്‍ക്ക് ഇരുന്ന് കളി കാണാവുന്ന ഒരു സ്റ്റേഡിയവും ഇവര്‍ക്ക് സ്വന്തമാണ്. ചൈനീസ് ഫുട്ബോളിന്റെ ശോഭനമായ ഭാവി കണക്കിലെടുത്താണ് ഈ ഉദ്യമമെന്ന് സിറ്റി ഭാരവാഹികള്‍ പറഞ്ഞു. മറ്റു രാജ്യങ്ങളിലേയ്ക്ക് തിരിയാന്‍ പ്രീമിയര്‍ ലീഗ് ടീമുകളെ പ്രേരിപ്പിക്കുന്നത് ബ്രെക്സിറ്റും യൂറോപ്പിലെ അണ്ടര്‍ 18 താരങ്ങളുടെ കൈമാറ്റത്തിലെ കടുത്ത നിയന്ത്രണങ്ങളുമാണ്.