വേള്‍ഡ് അര്‍ബന്‍ കാര്‍ അവാര്‍ഡിനായി ഷോര്‍ട്ട് ലിസ്റ്റ് ചെയ്ത വാഹനങ്ങളില്‍ ഹ്യുണ്ടായിയുടെ പുതിയ സാന്‍ട്രോയും. ഈ നോമിനേഷന് ലഭിക്കുന്ന ആദ്യ ഇന്ത്യന്‍ കാറെന്ന അംഗീകാരം ഇതോടെ സാന്‍ട്രോയ്ക്ക് സ്വന്തമായി.
വിവിധ രാജ്യങ്ങളില്‍ നിന്നായി തെരഞ്ഞെടുത്ത കാറുകളില്‍ നിന്ന് അഞ്ച് എണ്ണമാണ് ചുരുക്കപ്പട്ടികയില്‍ എത്തിയിട്ടുള്ളത്. ഇതിലാണ് സാന്‍ട്രോയും ഇടംനേടിയത്. കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ ഹ്യുണ്ടായി ഇന്ത്യയിലെത്തിയതിന്റെ 20-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായാണ് പുത്തന്‍ സാന്‍ട്രോയെ നിരത്തിലെത്തിച്ചത്.
മോഡേണ്‍ സ്റ്റൈലിഷ് ടോള്‍ ബോയ് ഡിസൈന്‍, അത്യാധുനിക സാങ്കേതിക വിദ്യ, ഉയര്‍ന്ന സുരക്ഷാ ക്രമീകരണങ്ങള്‍, പ്രീമിയം കാബിന് തുടങ്ങിയവയാണ് വാഹനത്തിന്റെ പ്രധാന സവിശേഷതകള്‍. 2018 ഒക്ടോബറിലാണ് ദി ഓള് ന്യൂ സാന്‍ട്രോ വിപണിയില്‍ അവതരിപ്പിച്ചത്. ഏറെ ജനശ്രദ്ധ പിടിച്ചു പറ്റിയ വാഹനത്തിന് 57,000 ബുക്കിങ്ങുകളാണ് ലഭിച്ചത്.