കൊച്ചി: പവന് 120 രൂപ കുറഞ്ഞ് സ്വര്‍ണ്ണവില 25,040 രൂപയായി. ഗ്രാമിന് 3130 രൂപയാണ്. ഇന്നലെ സ്വര്‍ണ്ണം പവന് എക്കാലത്തെയും ഉയര്‍ന്ന നിരക്കായ 25,160 രൂപയിലെത്തിയിരുന്നു.
ആഭ്യന്തര വിപണിയില്‍ പ്രതിഫലിച്ചത് ആഗോള വിപണിയിലെ വിലവ്യതിയാനമാണ്. സ്വര്‍ണ്ണ വില എക്കാലത്തെയും ഉയരത്തിലെത്താന്‍ കാരണം യുഎസിലെ സാമ്പത്തിക അടിയന്തരാവസ്ഥയും യുഎസ്-ചൈന വ്യാപാര തര്‍ക്കം പരിഹരിക്കാനുള്ള ചര്‍ച്ചകള്‍ വിജയം കാണാത്തതും സുരക്ഷിത നിക്ഷേപമെന്നനിലയില്‍ സ്വര്‍ണ്ണത്തിന്റെ ആവശ്യമുയര്ത്തിയതുമാണ്.
ബുധനാഴ്ചത്തെ വില ലണ്ടന്‍ വിപണിയില്‍ ട്രോയ് ഔണ്‍സിന് 1344.90 ഡോളാണ്.