മെല്‍ബണ്‍: മത്സരത്തില്‍ റണ്ണൗട്ടായതിന്റെ ദേഷ്യം കസേരയോട് തീര്‍ത്ത് ഓസീസ് താരം ആരോണ്‍ഫിഞ്ച്. ബിഗ്ബാഷ് ലീഗിലാണ് സംഭവം. മെല്‍ബണ്‍ റെനെഗേഡ്സും മെല്‍ബണ്‍ സ്റ്റാഴ്സും തമ്മിലുള്ള ഫൈനല്‍ മത്സരത്തിനിടെയായിരുന്നു ഇത്.
നോണ്‍ സ്ട്രേക്കേഴ്സ് എന്‍ഡില്‍ നില്‍ക്കവെയാണ് റെനെഗേഡ്സിന്റെ ക്യാപ്റ്റനായ ഫിഞ്ച് ദൗര്‍ഭാഗ്യകരമായി റണ്ണൗട്ടാകുന്നത്. കാമറൂണ്‍ വൈറ്റിന്റെ സ്ട്രെയിറ്റ് ഡ്രൈവ് ബൗളര്‍ ജാക്സന് ബേര്‍ഡിന്റെ കാലില്‍ തട്ടി നോണ്‍സ്ട്രൈക്കേഴ്സ് എന്‍ഡിലെ വിക്കറ്റില്‍ പതിക്കുകയായിരുന്നു.
A Bucket Moment to end all Bucket Moments as Finch is run out off Bird's boot!#BBLFinal | @KFCAustralia pic.twitter.com/ewI4i9WTZE
— KFC Big Bash League (@BBL) February 17, 2019
സംഭവം മത്സരത്തിന്റെ ആറാം ഓവറിലായിരുന്നു. പുറത്താകുമ്പോള്‍ അദ്ദേഹത്തിന്റെ സമ്പാദ്യം വെറും 13 റണ്‍സായിരുന്നു. തിരിച്ച് ഡ്രസിങ് റൂമിലേക്ക് നടക്കവെ റണ്ണൗട്ടായതിന്റെ അരിശം മുഴുവന്‍ ഫിഞ്ച് തീര്‍ത്തത് വഴിയില്‍ വെച്ചിരുന്ന കസേരയോടായിരുന്നു. ബാറ്റുകൊണ്ട് കസേര അടിച്ച് തെറിപ്പിച്ച ഫിഞ്ച് കസേര അടിച്ചു തകര്‍ക്കുകയും ചെയ്തു.
Best shot Finch has played all summer #BBLFinal pic.twitter.com/GoZrEvfyyi
— Alex Black (@VirtualAlexB) February 17, 2019