പ്രണയദിനത്തില്‍ സ്വയംട്രോളി എത്തിയിരിക്കുകയാണ് പൃഥ്വിരാജ്. ദാമ്പത്യത്തിന്റെ ‘യാഥാര്‍ത്ഥ്യം’ വെളിപ്പെടുത്തി ഇന്‍സ്റ്റഗ്രാമില്‍ പൃഥിരാജ് പങ്കുവച്ച ചിത്രങ്ങള്‍ ഇപ്പോള്‍ വൈറലാവുകയാണ്.
ഇരുചിത്രങ്ങളിലും ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന സുപ്രിയയും പൃഥിയുമാണ് ഉള്ളത്. രണ്ടാമത്തെ ചിത്രത്തില്‍ അല്പം ദേഷ്യത്തിലാണ് സുപ്രിയ. ചിത്രങ്ങള്‍ക്ക് പ്രതീക്ഷിക്കുന്നത്, എന്നാല്‍ യാഥാര്‍ത്ഥ്യം എന്നിങ്ങനെ അടിക്കുറിപ്പും നല്‍കിയിട്ടുണ്ട് പൃഥി. വാലന്റൈന്‍സ് ഡേ സ്പെഷല്‍ എന്നാണ് ചിത്രത്തെ പൃഥിരാജ് വിശേഷിപ്പിക്കുന്നത്. ട്രോളിങ് മൈസെല്‍ഫ് എന്ന് ഹാഷ് ടാഗും ഉണ്ട്.
ഈ ചിത്രങ്ങള്‍ക്ക് രസകരമായ കമന്റുകളാണ് ആരാധകര്‍ നല്‍കുന്നത്. ഇതിലും വലിയ ട്രോള്‍ സ്വപ്നങ്ങളില്‍ മാത്രം. ഗുഡ് ലക്ക് രാജുവേട്ടാ, ഇന്ന് ചേച്ചി വീട്ടില്‍ വെയിറ്റിങ് ആയിരിക്കും, നിരവധി പുരുഷപ്രജകള്‍ക്ക് വേണ്ടിയാണ് താങ്കളിപ്പോള്‍ സംസാരിച്ചത്, എന്നു തുടങ്ങി രസകരമായ കമന്റുകളാണ് ആരാധകര്‍ ചിത്രത്തിന് നല്കി കൊണ്ടിരിക്കുന്നത്.