ന്യൂഡല്‍ഹി: പുല്‍വാമ ആക്രമണത്തില്‍ മറക്കാനാകാത്ത തിരിച്ചടി നല്‍കണമെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റലി. കാശ്മീരിലെ പുല്‍വാമ ജില്ലയിലെ അവന്തിപോരയിലുണ്ടായ സ്ഫോടനത്തില്‍ 18 സി.ആര്.പി.എഫ് ജവാന്മാര് കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ആഭ്യന്തരമന്ത്രിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവും സ്ഥിതി വിലയിരുത്തി. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ രാജ്നാഥ് സിംഗ് നാളെ ശ്രീനഗറില്‍ എത്തും.
സിആര്‍പിഎഫ് ജവാന്മാര് സഞ്ചരിച്ച വാഹനവ്യഹത്തിന് നേരെയാണ് സ്ഫോടനം നടന്നത്. ബോംബ് വച്ചിരുന്ന കാര്‍ വാഹനവ്യൂഹത്തിന് നേരെ ഇരച്ചുകയറുകയായിരുന്നു. സംഭവത്തില്‍ 18 ജവാന്മാര് കൊല്ലപ്പെടുകയും ഏകദേശം 44 ജവാന്മാര്ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. മരണസഖ്യ ഉയര്‍ന്നേക്കുമെന്നാണ് സൂചന.