അഹമ്മദാബാദ്: ഗുജറാത്തില്‍ കടുവയുടെ സാന്നിധ്യം കണ്ടെത്തി. മൂന്ന് പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ് ഇവിടെ കടുവ സാന്നിധ്യം അനുഭവപ്പെടുന്നത്. കടുവയുണ്ടെന്ന് പറയപ്പെടുന്ന സ്ഥലത്ത് ഘടിപ്പിച്ചിട്ടുള്ള ഫോറസ്റ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ ക്യാമറയിലും ഇതിന്റെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്. വനംവകുപ്പ് മന്ത്രിയായ ഗണ്‍പതിസിങ് വാസവയാണ് ഇക്കാര്യം അറിയിച്ചത്.
ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ഗുജറാത്തില്‍ വഴിയാത്രക്കാരനായ ഒരാള്‍ കടുവയെപ്പോടെ ഉള്ള ഒരു മൃഗം റോഡ് റോഡ് മുറിച്ച് നടന്ന് പോയതായി അറിയിച്ചിരുന്നു. അതിന് പിന്നാലെയാണ് സംസ്ഥാനത്ത് കടുവയുണ്ടെന്ന് സ്ഥിരീകരിച്ചിരിക്കുന്നത്. മഹിഷങ്കര് ജില്ലയിലാണ് കടുവയെ കണ്ടെത്തിയത്. ഇതിന് ഏഴിനും എട്ടിനും ഇടയില്‍ പ്രായം വരും.
മഹിഷങ്കറിലെ തന്നെ ഒരു സ്കൂള്‍ ടീച്ചറും കടുവയെ കണ്ടതായി അറിയിച്ചിരുന്നു. അവര്‍ അതിന്റെ ചിത്രം മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തി വിദ്യാര്‍ത്ഥികള്‍ക്കും സുഹൃത്തുകള്‍ക്കും പങ്കുവെയക്കുകയും ചെയ്തിരുന്നു. ഈ ചിത്രം പിന്നീട് സമൂഹമാധ്യമങ്ങള്‍ വഴി വൈറലാവുകയും ചെയ്തു.
1989ലാണ് ഇത്തരത്തില്‍ വരകളുള്ള കടുവയെ ഗുജറാത്തില്‍ അവസാനമായി കണ്ടതെന്ന് ഗണ്‍പതിസിങ് വാസവ പറഞ്ഞു. എല്ലാവര്‍ഷവും സര്‍വ്വേ നടത്താറുണ്ടെന്നും ഇതിലൊന്നും ഒന്നും തന്നെ ഇത്തരത്തിലുള്ള കടുവകളെ കണ്ടെത്തിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.