ഹോണ്ടയുടെ പ്രീമിയം സെഡാന് മോഡലായ സിവിക് അടുത്തമാസം നിരത്തിലെത്തുമെന്ന് സൂചന. ഇതിന്റെ ഭാഗമായി പരീക്ഷണയോട്ടം തകൃതിയാക്കിയിരിക്കുകയാണെന്നാണ് പുതിയ റിപ്പോര്‍ട്ട്. പരീക്ഷണ ഓട്ട ദൃശ്യങ്ങള്‍ ഇപ്പോള്‍ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടു.
കൂടുതല്‍ സ്റ്റൈലിഷ് ലുക്കിലായിരിക്കും സിവിക് എത്തുക. മുന്‍ തലമുറയില്‍ നിന്ന് വലിയ മാറ്റങ്ങളാണ് സിവികിന്റെ പിന്‍ഭാഗത്ത് നല്‍കിയിട്ടുള്ളതെന്ന് ക്യാമറയില്‍ പതിഞ്ഞ ചിത്രങ്ങള്‍ വ്യക്തമാക്കുന്നു. ബൂട്ട് ഡോറിലേക്ക് നീളുന്ന സി-ഷേപ്പ് എല്‍ഇഡി ടെയ്ല് ലാമ്പും രൂപമാറ്റം വരുത്തിയ ബമ്പറുമാണ് ഇതില്‍ പ്രധാനം.
പിയാനോ ബ്ലാക്ക് ഗ്രില്‍, എല്‍ഇഡി ഹെഡ്ലൈറ്റ് ആന്‍ഡ് ഡിആര്‍എല്‍, ക്രോമിയം ആവരണം നല്‍കിയിരിക്കുന്ന ഫോഗ് ലാമ്പ് എന്നിവയാണ് മുന്‍വശത്തെ അലങ്കരിക്കുന്നത്. 18 ഇഞ്ച് അലോയ് വീലുകളും ഇതിലുണ്ട്. 7.0 ഇഞ്ച് ടച്ച് സ്ക്രീന്‍ ഡിസ്പ്ലേയും ആപ്പിള്‍ കാര്‍പ്ലേയും ആന്‍ഡ്രോയ്ഡ് ഓട്ടോയുമുള്ള സ്മാര്‍ട്ട്ഫോണ്‍ കണക്ടിവിറ്റി, ലെതര്‍ ഫിനീഷിങ് ഇന്റീരിയര്‍, ലെതര്‍ ആവരണം നല്‍കിയിട്ടുള്ള മള്‍ട്ടി പര്‍പ്പസ് സ്റ്റിയറിങ് എന്നിവ സിവികിലെ പുതുമയാണ്.
സുരക്ഷ ഒരുക്കുന്ന കാര്യത്തിലും സിവിക് മുന്നിട്ട് നില്ക്കുന്നു. കൊളീഷന്‍ മിറ്റിഗേഷന്‍ ബ്രേക്കിങ്, ഫോര്‍വേഡ് കൊളീഷന്‍ വാണിങ്, റോഡ് ഡിപ്പാര്‍ച്ചര്‍ മിറ്റിഗേഷന്‍, ലൈന്‍ ഡിപ്പാര്‍ച്ചര്‍ വാണിങ്, ലൈന്‍ കീപ്പിങ് അസിസ്റ്റ്, അഡാപ്റ്റീവ് ക്രൂയിസ് കണ്ട്രോള്, എയര്‍ബാഗുകള്‍, എബിഎസ് എന്നിവയാണ് സിവിക്കിന് സുരക്ഷയൊരുക്കുന്നത്.
രണ്ട് എന്ജിന് പതിപ്പുകള്‍ ഹോണ്ട സിവിക്കില്‍ പ്രതീക്ഷിക്കാമെന്ന് സൂചന നല്കുന്നു. ഒന്ന്, 1.8 ലിറ്റര്‍ ഐവിടെക് പെട്രോള്‍ എന്‍ജിനും മറ്റൊന്ന് 1.6 ലിറ്റര്‍ ഐഡിടെക് ഡീസല്‍ എന്‍ജിനും. പെട്രോള്‍ എന്ജിന് 138 ബിഎച്ച്പി കരുത്തും 176 എന്‍എം ടോര്‍ക്കും സൃഷ്ടിക്കാനാവും. ഡീസല്‍ എന്ജിന് 118 ബിഎച്ച്പി കരുത്തും 300 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കും. ആറു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സായിരിക്കും രണ്ടിലുമുണ്ടായിരിക്കുക.