ബംഗളൂരു: കര്‍ണാടക ബിജെപി എംപിയുടെ ബാങ്ക് അക്കൗണ്ട് ഹാക്ക് ചെയ്തു. ബിജെപി നേതാവും എംപിയുമായ ശോഭ കരന്തലജെയുടെ എസ്ബിഐ ബാങ്ക് അക്കൗണ്ടാണ് ഹാക്ക് ചെയ്യപ്പെട്ടത്. ഹാക്ക് ചെയ്ത സംഘം എംപിയുടെ 20 ലക്ഷം രൂപ തട്ടിയെടുത്തു.
നാലുദിവസം മുമ്പാണ് പണം നഷ്ടപ്പെട്ടത്. എന്നാല്‍ ശോഭ ഇക്കാര്യം അറിഞ്ഞത് ഇന്നലെയാണ്. എസ്ബിഐ ഡല്‍ഹി പാര്‍ലമെന്റ് ശാഖയില്‍ നിന്നാണ് ഇവരുടെ പണം നഷ്ടമായത്. മൊബൈല്‍ഫോണ്‍ വഴി നെറ്റ് ബാങ്കിംഗ് നടത്തുമ്പോഴായിരുന്നു ഹാക്കര്‍മാര്‍ പണം തട്ടിയെടുത്തത്.
പണം നഷ്ടമായെന്ന് വ്യക്തമായതിന് ശേഷം ശോഭ കരന്തലജെ ഡല്‍ഹി പാര്‍ലമെന്റ് സ്ട്രീറ്റ് പോലീസില്‍ പരാതി നല്കി. എംപിയുടെ ട്വിറ്റര്‍ അക്കൗണ്ടും ഹാക്ക് ചെയ്തിട്ടുണ്ട്.