ആലപ്പുഴയില്‍ പുതിയ സിനിമയുടെ ചിത്രീകരണത്തിനായി എത്തിയ തമിഴ് നടന് വിജയ് സേതുപതിയെ ഞെട്ടിച്ച് ആരാധകന്. ഒരു നോക്ക് കാണാനും സാധിച്ചാല്‍ ഒരു സെല്‍ഫിയെടുക്കാനുമായി നിരവധി ആരാധകരാണ് ഷൂട്ടിങ് സെറ്റില്‍ എത്തിയത്. എന്നാല്‍ മക്കള്‍ സെല്‍വന്റെ രൂപത്തിലെത്തിയ അജിത് ചെങ്ങറ എന്ന മിമിക്രി കലാകാരനാണ് ഷൂട്ടിങ് സെറ്റില്‍ അത്ഭുതമായി മാറിയത്.
വിജയ് സേതുപതിയുടെ രൂപത്തിലെത്തിയ അജിത്ത് സെറ്റില്‍ അജിത്ത് വൈറലായതോടെ പ്രൊഡക്ഷനിലുള്ളവര്‍ അദ്ദേഹത്തെ താരത്തിന്റെ മുന്നില്‍ എത്തിച്ചു. തന്നെപ്പോലെയിരിക്കുന്ന ആളെ കണ്ട് വിജയ് സേതുപതി കൗതുകത്തോടെ നോക്കി. ശേഷം ആരാധകന് താരത്തോട് ഒരു ഓട്ടോഗ്രാഫ് ചോദിച്ചു.
എന്ന് മറുചോദ്യം ചോദിച്ച് വിജയ് സേതുപതി ആരാധകനെ ഞെട്ടിക്കുകയായിരുന്നു. ഒരു ഓട്ടോഗ്രാഫ് തരുമോ! എന്ന് ആരാധകനോട് താരം തിരിച്ച് അഭ്യര്‍ത്ഥിച്ചു. വിജയ് സേതുപതിയുടേയും തന്റെയും ഫോട്ടോയും ചേര്‍ത്തുവെച്ച കൊളാഷുമായി എത്തിയ അജിത്തിന് താരം അതേ ഫോട്ടോയില്‍ തന്നെ ഓട്ടോഗ്രാഫ് നല്കി.
ശേഷം മറ്റേഫോട്ടോയില് അജിത്തിനോടും ഓട്ടോഗ്രാഫ് വാങ്ങി. ഒടുവില്‍ സേതുപതിയോട് ചേര്‍ന്ന് നിന്ന് ഒരു ഫോട്ടോയും എടുത്തു. വിജയ് സോതുപതിക്കൊപ്പമുള്ള ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ് ഇപ്പോള്‍.