മോസ്കോ: സഹപാഠിയെ കൊന്ന് രക്തം കുടിച്ച വ്യാജ ഡോക്ടര്‍ പത്തുകൊല്ലത്തിന് ശേഷം പിടിയില്‍. ബോറിസ് കോണ്ഡ്രാഷിന് എന്ന 36കാരനാണ് പിടിയിലായത്. വ്യാജ സര്‍ട്ടിഫിക്കറ്റ് സമ്പാദിച്ച് ജോലി നേടിയ കേസില്‍ പിടിയിലായ ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് പത്തുകൊല്ലം മുമ്പ് നടന്ന ക്രൂര കൊലപാതകത്തെക്കുറിച്ച് പുറംലോകം അറിയുന്നത്.
1998 ല്‍ സ്കൂളില്‍ പഠിക്കുമ്പാഴാണ് ബോറിസ്, 16 വയസ്സുള്ള തന്റെ സഹപാഠിയെ കൊന്നത്. മയക്കുമരുന്ന് കുത്തിവെച്ച് മയക്കിയശേഷം സഹപാഠിയുടെ മൃതദേഹം വെട്ടിനുറുക്കുകയും രക്തം കുടിക്കുകയും ചെയ്തു. താനൊരു രക്തരക്ഷസാണെന്നായിരുന്നു ബോറിസ് കരുതിയിരുന്നത്. തുടര്‍ന്ന് മാനസിക വിഭ്രാന്തി കാണിച്ച ബോറിസിനെ 2000 ആഗസ്റ്റില്‍ വീട്ടുകാര്‍ മാനസികരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചിരുന്നു.
വിധഗ്ദ ചികിത്സയ്ക്കൊടുവില്‍ ഇയാള്‍ക്ക് ഹോമിസൈഡല്‍ സ്കിസോഫ്രീനിയ ആണെന്ന് കണ്ടെത്തി. ചികിത്സയ്ക്കായി പത്തുവര്‍ഷത്തോളം ഇയാള്‍ ആശുപത്രിയില്‍ ചികില്‍സ തേടി. തുടര്‍ന്ന് പുറത്തിങ്ങിയ ഇയാള്‍ കഴിഞ്ഞ നവംബറില്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് സമ്പാദിച്ച് ചെലിബിന്‍സ്കിലെ ഉറാല്‍സ് സിറ്റിയിലെ ഒരു ആശുപത്രിയില്‍ ഡോക്ടറായി ജോലിക്ക് കയറി.
അതിനിടെ ഒരു സെമിനാറില്‍ വെച്ച് മുമ്പ് ചികില്‍സിച്ച ഡോക്ടര്‍ ബോറിസിനെ കണ്ടതോടെയാണ് ഇയാളുടെ കള്ളി വെളിച്ചത്തായത്. എന്നാല്‍ ഇയാള്‍ ഡോക്ടറായി ജോലി ചെയ്യുന്ന കാര്യം അറിയുമായിരുന്നില്ലെന്നും ഹൈസ്കൂള്‍ വിദ്യാഭ്യാസം മാത്രമാണ് ബോറിസിന് ഉള്ളതെന്നും ഡോക്ടറായ സഹോദരി പറഞ്ഞു.