ടാറ്റയുടെ പ്രീമിയം ഹാച്ച്ബാക്ക് വാഹനമായ 45X ജൂണിലോ ജൂലൈയിലൊ നിരത്തിലെത്തും. 2018ല്‍ ഡല്‍ഹി ഓട്ടോ എക്സ്പോയിലാണേ ടാറ്റ 45X- അവതരിപ്പിച്ചത്. മാരുതി ബലേനോ, ഹ്യുണ്ടായി ഐ 20 എന്നീ മോഡലുകള്‍ക്ക് ശക്തമായ വെല്ലുവിളി ഉയര്‍ത്തിയാണ് 45X നിരത്തിലേക്കെത്തുക.
45xന്റെ വിലവിവരങ്ങള്‍ ഒന്നും കമ്പനി പുറത്ത് വിട്ടിട്ടില്ല. കണ്‍സെപ്റ്റ് മോഡലില്‍ നിന്ന് വലിയ വ്യത്യാസം ഇല്ലാതെയാകും ഈ വാഹനം വിപണിയിലെത്തുക. ഇംപാക്ട് ഡിസൈന്‍ 2.0 ശൈലിയില്‍ അഡ്വാന്‍സ്ഡ് മോഡുലാര്‍ പ്ലാറ്റ്ഫോമിലാണ് 45X ന്റെ നിര്‍മ്മാണം.
ടാറ്റയുടെ പുണെ, ഇറ്റലി, യുകെ സ്റ്റുഡിയോകളില്‍ ജാഗ്വര്‍ ലാന്‍ഡ് റോവറിന്റെ സഹകരണത്തോടെയാണ് ഡിസൈന്‍ പൂര്‍ത്തീകരിച്ചിരുന്നത്. ലാന്‍ഡ് റോവര്‍ കാറുകള്‍ക്ക് സമാനമായി മാസീവ് ബോഡി ലൈനുകള്‍ക്കൊപ്പം കരുത്തുറ്റ രൂപമായിരുന്നു കണ്‍സെപ്റ്റിന്റെ പ്രധാന സവിശേഷത.
വാഹനത്തിന്റെ എന്ജിന് സംബന്ധിച്ച വിവരങ്ങളൊന്നും കമ്പനി പുറത്തുവിട്ടിട്ടില്ല. സൂചനകള്‍ പ്രകാരം നെക്സോണിലെ 1.2 ലിറ്റര്‍ ത്രീ സിലിണ്ടര്‍ പെട്രോള്‍, 1.5 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ ഡീസല്‍ എന്‍ജിനുകള്‍ ഉള്‍പ്പെടുത്താനാണ് സാധ്യത. മാന്വല്‍, ഓട്ടോമാറ്റിക് ട്രാന്സ്മിഷനുകള് പ്രതീക്ഷിക്കാം.