വിപണി കീഴടക്കിക്കൊണ്ട് മൂന്നാംതലമുറ മാരുതി വാഗണ്‍ ആറിന്റെ കുതിപ്പ് തുടരുന്നു. അടിമുടി മാറ്റത്തോടെയെത്തുന്ന വാഗണ്‍ ആറിനുള്ള ബുക്കിങ് ഇതിനോടകം 16,000 യൂണിറ്റ് പിന്നിട്ടതായി കമ്പനി അധികൃതര്‍ വ്യക്തമാക്കി. 4.19 ലക്ഷം മുതല്‍ 5.69 ലക്ഷം രൂപ വരെയാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില.
മറ്റ് ഫീച്ചേഴ്സിനൊപ്പം 1.2 ലിറ്റര്‍ എന്‍ജിനും വാഗണ്‍ ആറിനെ മികവുറ്റതാക്കുന്നു. ഹാര്‍ട്ടെക്റ്റ് പ്ലാറ്റ്ഫോമില്‍ ടോള്‍-ബോയ് ഡിസൈനിലാണ് പുതിയ വാഗണ്‍ ആറും എത്തുന്നത്. ഇതുവഴി കൂടുതല്‍ സുരക്ഷിതത്വം വാഹനത്തില്‍ ലഭിക്കുമെന്നാണ് കമ്പനിയുടെ അവകാശവാദം. പഴയ മോഡലിനെക്കാള്‍ 60 എംഎം നീളവും 145 എംഎം വീതിയും 25 എംഎം ഉയരവും പുതിയ മോഡലിന് കൂടുതലുണ്ട്.
വീല്‍ബേസ് 35 എംഎം, ഗ്രൗണ്ട് ക്ലിയറന്‍സ് 5 എംഎം എന്നിങ്ങനെ വര്‍ധിച്ചു. യഥാക്രമം 3655 എംഎം, 1620 എംഎം, 1675 എംഎം, 2435 എംഎം എന്നിങ്ങനെയാണ് പുതിയ വാഗണ്‍ ആറിന്റെ നീളവും വീതിയും ഉയരവും വീല്‍ബേസും. 89 ബിഎച്ച്പി പവറും 113 എന്‍എം ടോര്‍ക്കുമേകുന്ന 1.2 ലിറ്റര്‍ കെ സീരിസ് എന്‍ജിനും 67 ബിഎച്ച്പി പവറും 90 എന്‍എം ടോര്‍ക്കും നല്കുന്ന 1.0 ലിറ്റര്‍ എന്‍ജിനുമാണ് വാഹനത്തിന് കരുത്തേകുക.
5 സ്പീഡ് മാനുവല്‍ ട്രാന്സ്മിഷനൊപ്പം ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനും വാഗണ്‍ ആറിലുണ്ട്. സുരക്ഷയ്ക്കായി ഡ്രൈവര്‍ എയര്‍ബാഗ്, എബിഎസ്, ഇബിഡി, ഫ്രണ്ട് സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍, സ്പീഡ് അലര്‍ട്ട് സിസ്റ്റം, റിയര്‍ പാര്‍ക്കിങ് സെന്‍സര്‍ എന്നിവ സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറുകളാണ്.