2019ലെ നാഷണല്‍ ഡിഫന്‍സ് അക്കാദമി ആന്‍ഡ് നേവല്‍ അക്കാദമി ആദ്യ പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു. ഫെബ്രുവരി നാലുവരെ https://upsconline.nic.in എനന സൈറ്റില്‍ അപേക്ഷിക്കാം. പ്ലസ് വണിലാണ് പഠിക്കുന്നതെങ്കില്‍ ഇപ്പോള്‍ അപേക്ഷിക്കാന്‍ പറ്റില്ല. 12ാം ക്ലാസിലെ പൊതുപരീക്ഷ അഭിമുഖീകരിക്കാന്‍ പോകുന്നയാളാണെങ്കില്‍ ഈ പരീക്ഷയ്ക്ക് താത്കാലികമായി അപേക്ഷിക്കാം.
ഏപ്രില്‍ 21ന് നടത്തുന്ന എഴുത്തുപരീക്ഷ കഴിഞ്ഞ് ജൂലായ്-സെപ്റ്റംബര്‍ കാലയളവില്‍ നടത്തിയേക്കാവുന്ന സര്‍വീസ് സെലക്ഷന് ബോര്‍ഡ് (എസ്എസ്ബി) അഭിമുഖത്തിന് അര്‍ഹത നേടുന്നപക്ഷം യോഗ്യതാ (പ്ലസ് ടു) സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.
എന്നാല്‍ എന്തെങ്കിലും കാരണത്താല്‍ യോഗ്യതാ (പ്ലസ് ടു) സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഡിസംബര്‍ 24നകം അതിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ ഫോട്ടോസ്റ്റാറ്റ്, ബന്ധപ്പെട്ട അധികാരിക്ക് സമര്‍പ്പിക്കണം. ഈ തീയതി നീട്ടി നല്‍കുന്നതല്ല.
സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ കാന്ഡിഡേച്ചര് റദ്ദാക്കപ്പെടും. സമയപരിധിയ്ക്കകം ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് നല്കിയിട്ടില്ലെങ്കില് വിദ്യാര്‍ഥി പഠിച്ച സ്ഥാപനത്തിന്റെ പ്രിന്‍സിപ്പല്‍ നല്കിയ അസല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാലും മതി.