ടര്‍ക്കി: ടര്‍ക്കി അന്റാല്യയിലെ വിമാനത്താവളത്തില്‍ അതിശക്തമായ ചുഴലിക്കാറ്റില്‍ വിമാനത്താവളത്തിലെ വിമാനങ്ങളും ബസുകളും പറനനു. ഈ ചുഴലിക്കാറ്റ് വീശുന്ന ദൃശ്യങ്ങളുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാണ്. ചുഴലിക്കാറ്റ് വീശിയത് നാലു ദിവസത്തിനുള്ളില്‍ അഞ്ചു പ്രാവശ്യമാണ്.
A tornado hit Antalya's airport on Saturday, damaging several aircraft and properties.?️ pic.twitter.com/hCt5sAvY1j
— Aviationdaily✈️الطيران يوميآ (@Aviationdailyy) January 27, 2019
രണ്ട് യാത്രാവിമാനങ്ങള്‍ക്ക് കാറ്റില്‍ കേടുപാട് സംഭവിച്ചു. വിമാനത്തില്‍ കയറാനെത്തിയ 12 പേര്‍ക്ക് പരിക്കേറ്റു. എന്നാല്‍ ഈ പരിക്ക് ഗുരുതരമല്ല എന്നാണ് ഔദ്യോഗികറിപ്പോര്‍ട്ട്. മൂന്നു ബസുകളും കാറ്റില്‍ നിയന്ത്രണം വിട്ടത് വീഡിയോയില്‍ കാണാം.
In a bit of a twist! In Turkey; today, apparently. #Tornado #Weather pic.twitter.com/4SZ8ueCKh1
— Bob Dee (@bobdeeuk) January 26, 2019
ചുഴലിക്കാറ്റിനു ശേഷം വിമാനത്താവളത്തില്‍ നിന്നുള്ള സര്‍വീസ് പുനരാരംഭിച്ചതായി അധികൃതര്‍ അറിയിച്ചു. ചുഴലിക്കാറ്റില്‍ അന്റാല്യയിലെ നിരവധി ജില്ലകളിലെ കെട്ടിടങ്ങള്‍ക്കും വാഹനങ്ങള്‍ക്കും കൃഷിയിടങ്ങള്‍ക്കും കേടുപാട് സംഭവിച്ചിട്ടുണ്ട്.