തിരുവനന്തപുരം: ഉമ്മന്‍ ചാണ്ടിക്കുമേല്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സമ്മര്‍ദമേറുകയാണ്. ഉമ്മന്‍ ചാണ്ടി ഇക്കാര്യത്തില്‍ ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടാല്‍ സ്ഥാനാര്‍ഥിയാകുന്ന കാര്യം പരിഗണിക്കുമെന്ന് വ്യക്തമാക്കിയതല്ലാതെ കൃത്യമായ അഭിപ്രായം പറഞ്ഞിട്ടില്ല.
സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ട ചോദ്യങ്ങളില്‍ നിന്ന് നിലവിലുള്ള എംഎല്‍എമാര്‍ മത്സരിക്കേണ്ടെന്നാണ് തീരുമാനമെന്ന് പറഞ്ഞ് ഒഴിഞ്ഞു മാറിയ ഉമ്മന്‍ചാണ്ടി നിലപാടില്‍ അയവു വരുത്തിയിട്ടുണ്ട്. എന്നാല്‍ അത്തരത്തില്‍ ഒരു തീരുമാനം കൈക്കൊണ്ടിട്ടില്ലെന്നും ഒപ്പം ഉമ്മന്‍ചാണ്ടി സ്ഥാനാര്‍ഥിയാകുന്നതിലെ താത്പര്യവും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് പങ്കുവെച്ചു.
ഉമ്മന്‍ചാണ്ടി എല്ലാ കാലത്തും എവിടേയും നിര്‍ത്താവുന്ന മികച്ച സ്ഥാനാര്‍ഥിയാണെന്നും അദ്ദേഹം എവിടെ നിന്നാലും വമ്പിച്ച വോട്ടിന് ജയിക്കുമെന്നും മുല്ലപ്പള്ളി പറഞ്ഞു.
ഉമ്മന്‍ ചാണ്ടി സ്ഥാനാര്‍ഥിയാകാനുള്ള സാധ്യത കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നികും തള്ളിക്കളഞ്ഞില്ല. കീഴ്ഘടകങ്ങളിലും ഡിസിസി അടക്കമുള്ള സമിതികളിലും ചര്‍ച്ച ചെയ്ത ശേഷം സ്ഥാനാര്‍ഥികളെ കേന്ദ്ര ഇലക്ഷന് കമ്മിറ്റിയുടെ തീരുമാനത്തിന് വിടുമെന്ന് അദ്ദേഹം വ്യക്തമാക്കി.
മുതിര്‍ന്ന നേതാക്കള്‍ ഉമ്മന്‍ചാണ്ടി മത്സരിക്കുമെന്ന സൂചന നല്‍കിയത് മുതിര്‍ന്ന നേതാക്കള്‍ മത്സര രംഗത്തുണ്ടാകണമെന്ന് ദേശീയ നേതൃത്വം വ്യക്തമാക്കിയ സാഹചര്യത്തില്‍ കൂടിയാണ്. നേതൃത്വം കരുതുന്നത് ഉമ്മന്‍ ചാണ്ടി മത്സരരംഗത്തുണ്ടാകുന്നത് മറ്റ് മണ്ഡലങ്ങളിലും ഊര്‍ജം പകരുമെന്നാണ്.